ഏറ്റുമാനൂ൪: അതിരമ്പുഴയിലെ മൂന്ന് വീടുകളിൽനിന്നായി 41.5 പവനും 3000രൂപയും കവ൪ന്ന സംഭവത്തിൽ രണ്ടുപേ൪ പിടിയിൽ.മുഖ്യപ്രതിക്കായി തിരച്ചിൽ തുടരുന്നു. ഈരാറ്റുപേട്ട നടക്കൽ കീരിയാംതോട്ടം സാക്കീബ് എന്ന ഷിഹാബുദ്ദീൻ (30), നടക്കൽ മുണ്ടകപറമ്പിൽ സൈഫൽ (29) എന്നിവരെയാണ് ഏറ്റുമാനൂ൪ പൊലീസ് പിടികൂടിയത്.സൈഫലിൻെറ സഹോദരനും മുഖ്യപ്രതിയുമായ ഫൈസൽ (32) ഉടൻ പിടിയിലാകുമെന്ന് സി.ഐ ഷാജി ജോസഫ് അറിയിച്ചു. നവംബ൪ 26നായിരുന്നു മോഷണം. മുണ്ടകപ്പാടം ചക്കാലക്കൽ ജോയി, പൈനേൽ ജോണി, മാറനാട്ടിൽ മേരി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.ജില്ലാ പൊലീസ് ചീഫ് സി.രാജഗോപാലിൻെറ നി൪ദേശാനുസരണം ഡിവൈ.എസ്.പി പി.ഡി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഏറ്റുമാനൂ൪ സി.ഐയുടെ കീഴിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പൊലീസിന് ലഭിച്ച സൂചനകളിൽനിന്ന് ഫൈസലിൻെറ മൊബൈൽ നമ്പ൪ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഷിഹാബുദ്ദീനെക്കുറിച്ച് വിവരം ലഭിക്കുന്നത്.ഫൈസലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. മോഷണമുതൽ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ വിറ്റഴിക്കുന്നത് ഫൈസലിൻെറ സഹോദരൻ സൈഫൽ ആണെന്ന് കണ്ടെത്തി. തുട൪ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറത്തെ ചെമ്മാട് ഭാഗത്ത് വിറ്റഴിച്ച 10 പവൻ ആഭരണം കണ്ടെടുക്കുകയും ചെയ്തു. 1.90 ലക്ഷം രൂപയുടെ ആഭരണമാണ് അവിടെ വിറ്റഴിച്ചത്. ഇതിൽനിന്ന് നിസ്സാര തുക ഷിഹാബുദ്ദീന് നൽകി.ഒക്ടോബ൪ 10ന് കുമാരനല്ലൂരിലെ വീട്ടിൽനിന്ന് 12 പവൻ ആഭരണം മോഷ്ടിച്ചതും ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്.മേയിൽ ഏറ്റുമാനൂ൪ പടിഞ്ഞാറേനട മോഹൻദാസിൻെറ വീട്ടിൽനിന്ന് 32 പവൻ ആഭരണം മോഷ്ടിച്ചത് ഫൈസൽ ആണെന്ന് ഷിഹാബുദ്ദീൻ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. പകൽസമയത്ത് മോഷണം നടത്തുകയാണ് ഇവരുടെ രീതി.
വീടുകളിൽ ആളില്ളെന്ന് ഉറപ്പുവരുത്തിയ ശേഷം വീട് തുറന്നാണ് മോഷണം നടത്തുന്നത്. ഏറ്റുമാനൂ൪ എസ്.ഐ കെ.ആ൪.മോഹൻദാസ്, തൃക്കൊടിത്താനം എസ്.ഐ ജയപ്രകാശ്, അഡീഷനൽ എസ്.ഐ ഉദയകുമാ൪, സി.പി.ഒമാരായ എബ്രഹാംജോസഫ്, ബൈജു, വിജയകുമാ൪, പത്മകുമാ൪, അജിത്, രാജീവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.