കോഴി വിതരണം നടത്തിയില്ല; യോഗത്തില്‍ പ്രതിഷേധം

കാഞ്ഞിരപ്പള്ളി: തീരുമാനപ്രകാരം  കോഴി വിതരണം നടത്താത്തതിനെ തുട൪ന്ന് ഗ്രാമസഭാ യോഗത്തിൽ പ്രതിഷേധം.  ഞായറാഴ്ച ചേ൪ന്ന ഗ്രാമസഭയിലാണ് മുൻതീരുമാനം നടപ്പാക്കാൻ തയാറാകാതിരുന്ന ജനപ്രതിനിധികളെ നാട്ടുകാ൪ ചോദ്യം ചെയ്തത്. പ്രതിഷേധം ശക്തമായതോടെ മുൻ തീരുമാന പ്രകാരം അപേക്ഷക൪ക്ക് അടുത്ത ദിവസം തന്നെ കോഴിവിതരണം നടത്തുമെന്ന് ഉറപ്പുനൽകി യോഗ നടപടി  പൂ൪ത്തിയാക്കി.   കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ജൂണിൽ നടത്തിയ  ഗ്രാമസഭയിൽ തീരുമാനിച്ച പ്രകാരം സൗജന്യ നിരക്കിൽ തെരഞ്ഞെടുത്ത അംഗങ്ങൾക്ക്  മുട്ടക്കോഴികളെ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു വാ൪ഡിലെ  134 കുടുംബത്തിന്  നാല്  മുട്ടക്കോഴികളെ വീതം വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിരുന്നത്. ഇപ്രകാരം കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 23 വാ൪ഡിലുമായി  3000 പേ൪ അപേക്ഷയും നൽകി.തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണത്തിനായി  ബജറ്റിൽ തുക വകയിരുത്തുകയുംചെയ്തു.എന്നാൽ, കോഴി വിതരണം നടത്താതെ നടന്ന ഗ്രാമസഭാ യോഗത്തിലാണ് വാ൪ഡ് അംഗങ്ങൾക്കെതിരെ ചോദ്യങ്ങളുയ൪ന്നത്. ഗ്രാമസഭയുടെ തീരുമാനം പലപ്പോഴും വഴിപാടായി മാറുകയാണെന്നാണ് ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.