മൊബൈല്‍ഫോണും പണവും മോഷ്ടിച്ച യുവാവ് പിടിയില്‍

കോട്ടയം: മൊബൈൽഫോണും പണവും അപഹരിച്ച കേസിൽ യുവാവ് പിടിയിൽ. മാന്നാ൪ തൈക്കാട്ട് ചിറകോളനിയിൽ സന്തോഷാണ് (34) അറസ്റ്റിലായത്.തിങ്കളാഴ്ച പുല൪ച്ചെ കോഴിച്ചന്ത ഭാഗത്ത് സംശയകര  സാഹചര്യത്തിൽ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ സമീപത്ത്നിന്ന് ഒരാളിൽ നിന്ന് മൊബൈൽ ഫോണും മറ്റൊരാളിൽനിന്ന് 500 രൂപയും പിടിച്ചുപറിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് അഡീഷനൽ എസ്.ഐ കെ.സി.  വ൪ഗീസാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.