കരുനാഗപ്പള്ളി: നഗരസഭയിലെ അയണിവേലിക്കുളങ്ങര വില്ളേജിൽ 19 ഓളം കുടുംബങ്ങൾ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിൽ. മിച്ച ഭൂമിയായി ഏറ്റെടുക്കാനുള്ള ആദ്യപടിയായി തിങ്കളാഴ്ച അയണിവേലിക്കുളങ്ങര വില്ളേജോഫിസറുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്. 25 വ൪ഷമായി നാലേക്കറോളം വരുന്ന ഭൂമി 19 ൽപ്പരം ആളുകൾ വിലയാധാരം വാങ്ങി വീടുവെച്ച് താമസിച്ചുവരുകയാണ്. 10 സെൻറ്, 20 സെൻറ് എന്നീ ക്രമത്തിലും കുടികിടപ്പ് കിട്ടിയവ൪ ഉൾപ്പെടെയുള്ളവരാണ് ഇവിടെ താമസിക്കുന്നത്.
19 താമസക്കാരിൽ 1970 ൽ കുടികിടപ്പ് പട്ടയം കിട്ടി താമസിക്കുന്നവരുമുണ്ട്. ഭൂമി അളന്ന് തിട്ടപ്പെടുത്തി ഏറ്റെടുക്കാനാണെന്നുപറഞ്ഞ് യാതൊരു അറിയിപ്പും നൽകാതെ റവന്യു ഉദ്യോഗസ്ഥ൪ എത്തിയതോടെ താമസക്കാ൪ ആശങ്കയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.