പ്രണയം നടിച്ച് പണം തട്ടല്‍; യുവതിക്കും കുടുംബത്തിനുമെതിരെ കേസ്

മാവേലിക്കര: പ്രണയം നടിച്ച് യുവാവിനെ വലയിലാക്കി 15ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ നഴ്സായ യുവതിക്കും മാതാവിനും സഹോദരനുമെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുത്ത് മാവേലിക്കര ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കെ. ലില്ലി ഉത്തരവായി.
നൂറനാട് സ്വദേശി മനോജ് നൽകിയ ഹരജിയിൽ നൂറനാട് ഉളവക്കാട് തൈപ്പാല വിളയിൽ ഗോപിക (23), മാതാവ് രാജമ്മ (56), സഹോദരൻ ഗോപകുമാ൪ (27) എന്നിവ൪ക്കെതിരെയാണ് കേസ്.
നഴ്സിങ് വിദ്യാ൪ഥിയായിരുന്ന കാലത്ത് വിവാഹവാഗ്ദാനം നൽകിയും പ്രണയം നടിച്ചും സ്വ൪ണാഭരണങ്ങൾ വാങ്ങിയെടുത്തെന്നും ഇതുകൂടാതെ മാതാവ് മൂന്ന് ലക്ഷം രൂപ വാങ്ങിയെന്നുമാണ് യുവാവിൻെറ പരാതി. പ്രതികളുടെ വസ്തുവിൽ യുവാവിനെക്കൊണ്ട് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് വീടുനി൪മിച്ചു.
ഇയാളുടെ പേരിലുണ്ടായിരുന്ന 60 സെൻറ് സ്ഥലവും ഇരുനിലവീടും വിൽപ്പിച്ചെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.