നായത്തോട്ടില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

അങ്കമാലി: കുടിവെള്ളത്തിന് നാട്ടുകാ൪ നെട്ടോട്ടമോടുമ്പോൾ നായത്തോട് മേഖലയിൽ പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു. എം.സി റോഡിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന നായത്തോട് കവലയിലാണ് പൈപ്പ് പൊട്ടുന്നതും വെള്ളം പാഴാകുന്നതും പതിവായിരിക്കുന്നത്.
വിമാനത്താവള റോഡ് വീതി കൂട്ടുന്നതിന് നി൪മാണം ആരംഭിച്ചതോടെയാണ് പലയിടത്തും പൈപ്പ് പൊട്ടുന്നത്. മേഖലയിലുള്ളവരധികവും ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തെ ആശ്രയിക്കുന്നവരാണ്. കാലപ്പഴക്കംചെന്ന പൈപ്പുകളിലൂടെയാണ് ജലവിതരണം നടത്തുന്നത്. പൈപ്പ് പൊട്ടിയത് അധികൃതരെ അറിയിച്ചാൽ നടപടിയുണ്ടാകുന്നില്ളെന്ന് ആക്ഷേപമുണ്ട്. പൊട്ടിയ ഭാഗങ്ങളിൽ അറ്റകുറ്റപ്പണിക്കും ആഴ്ചകൾ കാത്തിരിക്കേണ്ട അവസ്ഥയാണത്രേ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.