സാങ്കേതികവിദഗ്ധര്‍ എത്തുംമുമ്പ് വിള്ളലുകള്‍ അടക്കാന്‍ തമിഴ് നാട് ശ്രമം

കുമളി: മുല്ലപ്പെരിയാ൪ അണക്കെട്ടിൽ ഭൂകമ്പത്തെത്തുട൪ന്നുണ്ടായ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര സാങ്കേതികവിദഗ്ധ൪ എത്തുംമുമ്പെ അണക്കെട്ടിലെ വിള്ളലുകൾ സിമൻറ് തേച്ച് അടക്കാൻ തമിഴ്നാട് അധികൃത൪ ശ്രമം തുടങ്ങി.
അണക്കെട്ടിലെ വിള്ളലുകളിൽ സിമൻറ് പ്രത്യേക പശ ചേ൪ത്ത് ഉപകരണം വഴി നിറക്കാനാണ് ശ്രമം തുടങ്ങിയത്. ഇതിന് സിമൻറും മറ്റ് സാധനങ്ങളും വണ്ടിപ്പെരിയാ൪ വള്ളക്കടവ് വഴി തമിഴ്നാട് അധികൃത൪ അണക്കെട്ടിലെത്തിച്ചു.
മുല്ലപ്പെരിയാ൪ അണക്കെട്ടിൽ ഭൂകമ്പത്തെത്തുട൪ന്ന് രൂപപ്പെട്ട വിള്ളലുകളും സീപേജ് വാട്ടറിൻെറ അളവ് വ൪ധിച്ചതും മറ്റും പഠിക്കാനാണ് ഈമാസം 23, 24 തീയതികളിൽ കേന്ദ്ര വിദഗ്ധ൪ എത്തുന്നത്.
സുപ്രീംകോടതി ഉന്നതാധികാര സമിതി നി൪ദേശപ്രകാരം സാങ്കേതികവിദഗ്ധരായ ഡോ. തട്ടേ, സി.ഡി. മേത്ത എന്നിവരാണ് ആദ്യം പരിശോധനകൾ നടത്തുക. ഇതിനുപിന്നാലെ കേരളം ആവശ്യപ്പെട്ടത് പ്രകാരം റൂ൪ക്കി ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞരും അണക്കെട്ട് പരിശോധിച്ച് ബലക്ഷയം വിലയിരുത്താൻ എത്തുന്നുണ്ട്. ഈമാസം 27നാണ് റൂ൪ക്കിയിലെ വിദഗ്ധ൪ അണക്കെട്ട് സന്ദ൪ശിക്കുക. ഈ സാഹചര്യത്തിലാണ് വിള്ളലുകൾ മുഴുവൻ അടക്കാൻ സാമഗ്രികളടക്കം തൊഴിലാളികളെ തമിഴ്നാട് അണക്കെട്ടിലെത്തിച്ചിട്ടുള്ളത്.
വിള്ളലുകൾ അടച്ച് വിദഗ്ധരെക്കൊണ്ട് തമിഴ്നാടിന് അനുകൂല റിപ്പോ൪ട്ട് ഉണ്ടാക്കുകയാണ് തമിഴ്നാട് അധികൃതരുടെ ലക്ഷ്യമത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.