ശുചീകരണത്തൊഴിലാളികള്‍ക്ക് രോഗപ്രതിരോധ സാമഗ്രികള്‍ ലഭ്യമാക്കിയില്ല

ശബരിമല: ശബരിമലയിൽ ശുചീകരണ പ്രവ൪ത്തനം നടത്തുന്നവ൪ക്ക് ആവശ്യമായ രോഗപ്രതിരോധ സാമഗ്രികൾ ലഭിക്കുന്നില്ളെന്ന പരാതിക്ക് പരിഹാരമായില്ല. മണ്ഡല മകരവിളക്ക് കാലത്തേക്ക് ശബരിമല സാനിറ്റേഷൻ സൊസൈറ്റി 750 തൊഴിലാളികളെയാണ് നിയോഗിച്ചിരിക്കുന്നത്.
സന്നിധാനത്ത് 325 പേരും പമ്പയിൽ 300ഉം നിലക്കലിൽ 100ഉം പന്തളത്ത് 25 പേരുമാണ് ശുചീകരണ ജോലികളിൽ ഏ൪പ്പെട്ടിരിക്കുന്നത്. സന്നദ്ധ സംഘടനാ പ്രവ൪ത്തക൪ വേറെയും. എന്നാൽ, ഇവ൪ക്ക് ആവശ്യമായ ഗ്ളൗസ്, മാസ്ക് എന്നിവ യഥാസമയം ലഭിക്കുന്നില്ളെന്നാണ് ആക്ഷേപം. ഇവ ഉപയോഗിക്കാതെ മാലിന്യം കൈകൊണ്ട് പെറുക്കിക്കൂട്ടുകയാണ് ഇവ൪. സാംക്രമികരോഗങ്ങൾ പകരാതിരിക്കാൻ ഇവ ധരിക്കണമെന്ന് ക൪ശനമായി തൊഴിലാളികളോട് നി൪ദേശിക്കാനും ബന്ധപ്പെട്ടവ൪ തയാറാകുന്നില്ല.
ശബരിമല സന്നിധാനത്തും മറ്റും സ്ഥാപിച്ച കുപ്പത്തൊട്ടികളുടെ എണ്ണം പരിമിതമായതിനാലും ഉള്ളവയുടെ അടിഭാഗം പൊളിഞ്ഞതിനാലും മാലിന്യം തറയിലാണ് വീഴുന്നത്. ഇവ തറയിൽനിന്ന്  പെറുക്കിക്കൂട്ടുന്നത് മുൻകരുതലുകൾ ഇല്ലാതെയാണ്.
ആരോഗ്യവകുപ്പിൻെറ നേതൃത്വത്തിൽ വെള്ളിയാഴ്ച സന്നിധാനത്തെ തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണക്യാമ്പും നടത്തിയിരുന്നു. മന്ത് -മലേറിയ രോഗങ്ങൾ കണ്ടെത്തിയ തൊഴിലാളികളെ പ്രാഥമികചികിത്സയും മരുന്നും നൽകി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. എസ്.എസ്.എസ് പ്രവ൪ത്തകന് രോഗമുള്ളതായും സ്ഥിരീകരിച്ചിരുന്നു.
ശനിയാഴ്ച മാധ്യമപ്രവ൪ത്തകരുടെ നേതൃത്വത്തിൽ സന്നിധാനത്ത് ശുചീകരണം നടത്തുന്നതിന് മുന്നോടിയായി ഗ്ളൗസും മാസ്കും ചുരുക്കം പേ൪ക്ക് മാത്രമാണ് ലഭിച്ചത്. ഇതേസമയം ഗ്ളൗസും മാസ്കും ആവശ്യത്തിന് വിതരണം ചെയ്യുന്നുണ്ടെന്നും പമ്പയിലെ ഓഫിസ് ഗോഡൗണിൽ ഇവ സൂക്ഷിച്ചിട്ടുണ്ടെന്നും ആവശ്യക്കാ൪ക്ക് നൽകാമെന്നും ശബരിമലയിലെ ശുചീകരണപ്രവ൪ത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന അടൂ൪ ആ൪.ഡി.ഒ എം.സി. സരസമ്മ പറഞ്ഞു. തമിഴ്നാട്ടിൽനിന്നുള്ള തൊഴിലാളികൾ ഗ്ളൗസും മാസ്കും ധരിക്കാനുള്ള നി൪ദേശം പാലിക്കുന്നില്ളെന്നും അവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.