മാടമണ്‍ കടവിലെ അശാസ്ത്രീയ പാര്‍ക്കിങ് അപകടം വിതക്കുന്നു

വടശേരിക്കര: തീ൪ഥാടന പാതയിൽ വാഹനങ്ങൾ അശാസ്ത്രീയമായി പാ൪ക്ക് ചെയ്യുന്നത് അപകടകാരണമാകുന്നു.
വടശേരിക്കര മാടമൺ കടവിന് സമീപം വാഹനങ്ങൾ റോഡിൻെറ ഇരുവശത്തും പാ൪ക്ക് ചെയ്യുന്നത് വ്യാപകമാണ്. ഈ ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ റോഡിലേക്കിറക്കിയാണ് പാ൪ക്കിങ്. ഇതിനിടയിലൂടെ ഞെരുങ്ങിയാണ് മറ്റ് വാഹനങ്ങൾ പോകുന്നത്. ഗതാഗത നിയന്ത്രണത്തിന് ഇവിടെ പൊലീസുകാരെ നിയോഗിച്ചിട്ടില്ല. സീസൺ കടകളിൽ പലതും റോഡിലേക്ക് തള്ളിയാണ് നി൪മിച്ചിരിക്കുന്നത്. മാടമൺ കടവിൽ തീ൪ഥാടക൪ക്ക് കുളിക്കാനും മറ്റുമാണ് ഇവിടെ വാഹനങ്ങൾ നി൪ത്തുന്നത്. രണ്ട് വശവും വാഹനങ്ങൾ കൈയടക്കിക്കഴിഞ്ഞാൽ കാൽനടപോലും ഇവിടെ അപകടകരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.