പൈപ്പ് പൊട്ടല്‍ പതിവ്; അടൂരില്‍ കുടിവെള്ള വിതരണം മുടങ്ങുന്നു

അടൂ൪: നിരന്തരമായ പൈപ്പ് പൊട്ടലും അറ്റകുറ്റപ്പണിയുടെ കാലതാമസവും അടൂരിൽ കുടിവെള്ള വിതരണം മുടങ്ങാനിടയാക്കുന്നു. ജലഅതോറിറ്റി മെയ്ൻറനൻസ്, ഡിവിഷൻ, സബ് ഡിവിഷൻ ഓഫിസുകൾ പത്തനംതിട്ടയിലേക്ക് മാറ്റിയതോടെ അറ്റകുറ്റപ്പണി യഥാസമയം നടക്കാതെ എല്ലാം താറുമാറാകുകയായിരുന്നു.
 സെക്ഷൻ ഓഫിസിന് കീഴിലാണ് അറ്റകുറ്റപ്പണി നടത്തുന്നതെങ്കിലും കരാറുകാരും ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളി മൂലം അഴിമതി നടക്കുന്നതായി ആരോപണമുണ്ട്. വാൽവുകൾ ബോധപൂ൪വം നിരന്തരം തുറക്കുകയും അടക്കുകയും ചെയ്യുന്നത് സമ്മ൪ദം കൂടി പൈപ്പുകൾ പൊട്ടാൻ ഇടയാക്കുന്നു. അറ്റകുറ്റപ്പണിക്ക് കരാറിൽ ഇല്ലാത്ത ഇനങ്ങൾ കാട്ടി അധിക തുക ബിൽ മാറുകയും കരാ൪ നൽകാതെ ദിവസക്കൂലിക്ക് ആളുകളെ ജോലി ചെയ്യിക്കുയാണെന്നും ആരോപണമുണ്ട്. മിക്കയിടത്തും പൈപ്പുകൾ യഥാസമയം മാറ്റി സ്ഥാപിക്കുന്നില്ല.
അടൂ൪ നഗരസഭ, ഏനാദിമംഗലം, ഏഴംകുളം, പള്ളിക്കൽ, ഏറത്ത്, പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തുകളും കടമ്പനാട്, വള്ളിക്കോട് ശുദ്ധജല പദ്ധതികളുമാണ് ജലഅതോറിറ്റി സെക്ഷൻ പരിധിയിലുള്ളത്. തകരാറിലായ പൈപ്പുകളും പൊതുടാപ്പുകളും നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുമ്പോൾ ചിലയിടങ്ങളിൽ വെള്ളം പാഴാകുകയാണ്. ശുദ്ധജല പദ്ധതിയിലെ കൈപ്പട്ടൂ൪ പമ്പ് ഹൗസിലെ നാല് മോട്ടോറുകളിൽ രണ്ടെണ്ണം മാത്രമാണ് പ്രവ൪ത്തിക്കുന്നത്. ഒരെണ്ണം തകരാറിലായപ്പോൾ കൈപ്പട്ടൂരിലെ സ്വകാര്യ റിപ്പയറിങ് കടയിൽ അറ്റകുറ്റപ്പണി ചെയ്യിച്ച് പുനഃസ്ഥാപിച്ചതിൻെറ പിറ്റേന്നുതന്നെ തകരാറിലായി. കേടായ മറ്റൊരു മോട്ടോ൪ ശരിയാക്കിയാണ്  കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചത്. മോട്ടോറുകളിൽ ഒരെണ്ണം കേടായാൽ കുടിവെള്ള വിതരണം മുടങ്ങുന്ന സ്ഥിതിയാണ്. തകരാറിലാകുന്ന പൈപ്പുകൾ ദിവസങ്ങൾ കഴിഞ്ഞാണ് ശരിയാക്കുന്നതും. അടൂരിൽനിന്ന് 2009 ജൂണിൽ പത്തനംതിട്ടയിലേക്ക് മാറ്റിയ ഓഫിസുകൾ തിരിച്ചുകൊണ്ടുവരണമെന്ന് താലൂക്ക് വികസന സമിതിയോഗങ്ങളിൽ ആവശ്യമുയ൪ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.