വാഴൂ൪: ഇടഞ്ഞ ആന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഞായറാഴ്ച രാവിലെ 10 ന് കാനത്താണ് സംഭവം.
പാമ്പാടി വാരിക്കാട്ട് അജിയുടെ ഉടമസ്ഥതയിലുള്ള കാ൪ത്തികേയൻ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്മാ൪ നി൪ബന്ധപൂ൪വം ആനയെ അനുസരിപ്പിക്കാൻ ശ്രമിച്ചതോടെ കൊമ്പൻ ഇടയുകയായിരുന്നു. ആന വിരണ്ടതറിഞ്ഞ് പരിസരവാസികളും നാട്ടുകാരും തടിച്ചുകൂടിയിരുന്നു. പള്ളിക്കത്തോട്ടിൽനിന്ന് പൊലീസെത്തി ആനയെ കാനം ചെട്ടിയാറ പള്ളിക്ക് സമീപം തളക്കുകയായിരുന്നു.നാലുമണിക്കൂറോളം പരിഭ്രാന്തി പട൪ത്തിയ ആനയെ നാട്ടുകാ൪ വടം ഉപയോഗിച്ചാണ് തളച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.