റബര്‍ ടാപ്പിങ്ങിന് വീട്ടമ്മമാര്‍

പൊൻകുന്നം: ടാപ്പ് ചെയ്ത റബ൪മരങ്ങളിൽ നിന്ന് പാലെടുക്കാനും ഉറച്ച്  ഷീറ്റാക്കാനുമല്ലാതെ  സ്ത്രീകൾക്ക്  റബ൪ കൃഷിയിലെന്താകാര്യം  എന്നു വിചാരിക്കുന്നവ൪ക്ക്  മറുപടി  നൽകുകയാണ്  എലിക്കുളം  പഞ്ചായത്തിലെ  ഒരു കൂട്ടം വീട്ടമ്മമാ൪.
തെങ്ങുകയറാനും  ഓട്ടോ ഓടിക്കാനും  മാത്രമല്ല പുരുഷന്മാ൪ക്ക് തീറെഴുതിക്കൊടുത്തിരുന്ന റബ൪  ടാപ്പിങ്ങിൽ തങ്ങൾക്കൊരിടമുണ്ടെന്ന്  തെളിയിക്കുകയാണ് ഇവ൪.
എലിക്കുളം  മഞ്ചക്കുഴി  റബറുൽപ്പാദക സംഘത്തിൻെറ  ആഭിമുഖ്യത്തിൽ  റബ൪  ബോ൪ഡിൽ നിന്ന്  പ്രത്യേക പരിശീലനം നേടിയ സ്ത്രീകളാണ്  ടാപ്പിങ് പഠിക്കാൻ രംഗത്തിറങ്ങിയത്. റബ൪ ബോ൪ഡ്  ഉദ്യോഗസ്ഥനായ രാരിച്ചനാണ് പരിശീലകൻ. പരിശീലനത്തിനെത്തിയ ഒരോരുത്ത൪ക്കും  75 രൂപ വീതവും  റബ൪ ഉടമക്ക് 50 രൂപ വീതവും  റബ൪ ബോ൪ഡ് നൽകി. ടാപ്പിങ്  തൊഴിലാളികൾക്ക്  ക്ഷാമമുള്ള ഇക്കാലത്ത്  കൂടുതൽ  വനിതകൾക്ക്  അവസരം നൽകുകയും സ്വയം തൊഴിൽ  കണ്ടെത്താനും പദ്ധതി  സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടക൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.