വാഴൂ൪: എസ്.ആ൪.വി എൻ.എസ്.എസ് കോളജ് നാഷനൽ സ൪വീസ് സ്കീം ആഭിമുഖ്യത്തിൽ കുടുംബശ്രീ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങളുടെ സഹകരണത്തോടെ ഏഴാംവാ൪ഡിൽ അടുക്കളത്തോട്ടം നി൪മാണയജ്ഞം നടത്തി. 17ാംമൈലിൽ ചേ൪ന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ജോസ് കെ.ചെറിയാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ പ്രവ൪ത്തകരുടെ നേതൃത്വത്തിൽ വാ൪ഡിലെ വീടുകൾ സന്ദ൪ശിച്ച് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ആവശ്യമുള്ള സ്ഥലങ്ങളിൽ തൈ നടുകയും ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പുഷ്കലാദേവി, വി.പി.റെജി, സി.ഡി.എസ് ചെയ൪പേഴ്സൺ റസീന, എ.ആ൪.അശോക്, പ്രീതി കെ.പിള്ള എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.