ബഹിഷ്കരണ തീരുമാനത്തില്‍ അയവ്; ഡെപ്യൂട്ടി മേയര്‍ കോര്‍പറേഷന്‍ ചടങ്ങില്‍ പങ്കെടുത്തു

കൊല്ലം: കോ൪പറേഷൻ സംഘടിപ്പിക്കുന്ന ചടങ്ങുകൾ സി.പി.ഐ ബഹിഷ്കരിക്കുമെന്ന പ്രഖ്യാപനം നിലനിൽക്കെ തീരുമാനത്തിൽ ‘അയവ്’ വരുത്തി ഡെപ്യൂട്ടി മേയ൪ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മൂന്നാംകുറ്റിയിൽ കഴിഞ്ഞദിവസം നടന്ന ബസ് വെയിറ്റിങ് ഷെഡ് ഉദ്ഘാടനത്തിലാണ് ഡെപ്യൂട്ടി മേയ൪ ജി.ലാലു അധ്യക്ഷനായി പങ്കെടുത്തത്. മേയ൪ പ്രസന്നാ ഏണസ്റ്റായിരുന്നു ഉദ്ഘാടക. കൊല്ലം ഫെസ്റ്റ് ഉൾപ്പെടെ കോ൪പറേഷൻ സംഘടിപ്പിക്കുന്ന ചടങ്ങുകൾ സി.പി.ഐ കൗൺസില൪മാ൪ ബഹിഷ്കരിക്കുമെന്ന് വ്യാഴാഴ്ച ഡെപ്യൂട്ടി മേയ൪ മാധ്യമപ്രവ൪ത്തകരെ അറിയിച്ചിരുന്നു.
ഡെപ്യൂട്ടി മേയ൪ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് പാ൪ട്ടി അനുമതിയോടെയാണെന്നാണ് സി.പി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന. കോ൪പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ ഹണിയോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ മേയ൪ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണ തീരുമാനമുണ്ടായത്. ഇതിൻെറ ഭാഗമായി കഴിഞ്ഞ രണ്ട് കൗൺസിലുകളും സി.പി.ഐ കൗൺസില൪മാ൪ ബഹിഷ്കരിച്ചിരുന്നു. സി.പി.ഐ ഉന്നയിച്ച ആവശ്യം ഇനിയും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഡെപ്യൂട്ടി മേയ൪ ചടങ്ങിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.