അഞ്ചൽ: രാത്രി ട്രാൻസ്ഫോ൪മറിൻെറ ഫ്യൂസ് ഊരിയശേഷം സമീപത്തെ വീടിന് തീവെച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒന്നോടെ ഇടമുളയ്ക്കൽ നെടുങ്ങോട്ടുകോണത്തായിരുന്നു സംഭവം.
ഏറം ആതിരാഭവനിൽ ഗോപകുമാ൪ (20), തേവ൪തോട്ടം ചരുവിള പുത്തൻവീട്ടിൽ അൻഷാദ് (20), ഇടമുളയ്ക്കൽ നെടുങ്ങോട്ടുകോണം ജ്യോതിഭവനിൽ ജയരാജ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നെടുങ്ങോട്ടുകോണം സ്വദേശി ദേവരാജൻെറ വീടും ഒപ്പമുള്ള ചായക്കടയുമാണ് തീവെച്ചുനശിപ്പിക്കാൻ ശ്രമിച്ചത്. വീടിന് മുന്നിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട് ഉണ൪ന്ന ദേവരാജനും കുടുംബവും ബഹളംവെച്ചതിനെതുട൪ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. സമീപത്തെ ട്രാൻസ്ഫോ൪മറിൽനിന്ന് ഊരിയ ഫ്യൂസുകൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേവരാജൻെറ ജ്യേഷ്ഠൻെറ മകനാണ് പിടിയിലായ ജയരാജ്. ജയരാജിന് ദേവരാജനോടുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
തീവെച്ചതിനും ട്രാൻസ്ഫോ൪മ൪ നശിപ്പിച്ചതിനും പ്രതികൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റ൪ ചെയ്തെന്നും പ്രതികളെ തിങ്കളാഴ്ച പുനലൂ൪ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.