ആലപ്പുഴ: 60ാമത് നെഹ്റുട്രോഫി ജലോത്സവം വിപുല പരിപാടികളോടെ 2012 ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടത്തുമെന്ന് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ അറിയിച്ചു.കലക്ടറേറ്റിൽ ചേ൪ന്ന എൻ.ടി.ബി.ആ൪ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസവുമായി ബന്ധപ്പെടുത്തി നെഹ്റുട്രോഫി ജലോത്സവത്തിന് രാജ്യവ്യാപക പ്രചാരണം ഉൾപ്പെടെയുള്ള ക൪മപരിപാടികളാണ് വിഭാവനം ചെയ്യുന്നത്. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആവശ്യമായ പ്രവ൪ത്തനം ആവിഷ്കരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. 60ാമത് വാ൪ഷികത്തിൻെറ ഭാഗമായി ജവഹ൪ലാൽ നെഹ്റുവിൻെറ പൂ൪ണകായ വെങ്കലപ്രതിമ നി൪മിച്ച് അനാച്ഛാദനം ചെയ്യാൻ ടൂറിസം വകുപ്പ് നേതൃത്വം നൽകും. വള്ളംകളി ഇടവേളകളിലെ വിരസത ഒഴിവാക്കാൻ ക്രിയാത്മക നി൪ദേശങ്ങൾ വെക്കുന്നതിന് സബ്കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇത്തവണ ഒരാഴ്ച ആഘോഷപരിപാടികൾ ഉണ്ടാകും. 60 വ൪ഷത്തെ ചരിത്രം സംബന്ധിച്ച പ്രദ൪ശനം, പ്രേക്ഷക൪ക്കായി വിവിധ മത്സരങ്ങൾ എന്നിവയും ഉണ്ടാകും. വള്ളംകളി മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് കലക്ടറെ സഹായിക്കാൻ പൂ൪ണസമയ സ്പെഷൽ ഓഫിസറെ നിയോഗിക്കും.
യോഗത്തിൽ കലക്ട൪ സൗരഭ് ജയിൻ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ട൪ ഡോ. രത്തൻ ഖേൽക്ക൪,നഗരസഭാ ചെയ൪പേഴ്സൺ മേഴ്സി ഡയാന മാസിഡോ, എ.ഡി.എം കെ.പി. തമ്പി, ആ൪.ഡി.ഒ എ. ഗോപകുമാ൪, നെഹ്റുട്രോഫി ബോട്ട്റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ദേവദത്ത് ജി. പുറക്കാട്,മുൻ എം.എൽ.എ കെ.കെ. ഷാജു, എസ്.എം. ഇഖ്ബാൽ, പ്രഫ. രഘുനാഥ്, ജി. മുകുന്ദൻപിള്ള, കൗൺസില൪മാരായ തോമസ് ജോസഫ്, ഹൽത്താഫ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയ൪ വേണുഗോപാൽ, ജോയിക്കുട്ടി ജോസ്, കെ.കെ. പങ്കജാക്ഷൻ, ബേബി പാറക്കാടൻ, മാത്യു ചെറുപറമ്പൻ, പി.എ. റസാഖ്, മുക്കം ബേബി, എ.എൻ.പുരം ശിവകുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.