ബീച്ച് ഫെസ്റ്റ് 27മുതല്‍

ആലപ്പുഴ: ആലപ്പുഴ ബീച്ച് ഫെസ്റ്റിവൽ 27മുതൽ 31 വരെ നടക്കും. ഇതോടനുബന്ധിച്ച് പ്രശസ്ത കലാകാരന്മാ൪ കലാപരിപാടികൾ അവതരിപ്പിക്കും. 24 മുതൽ സ്പോ൪ട്സ് ഫെസ്റ്റിവലും 26 മുതൽ ഭക്ഷ്യമേളയും നടക്കും. ബീച്ച് ഫെസ്റ്റിവലിനോടനുബന്ധിച്ച് അംഗീകാരമില്ലാത്ത എല്ലാ പരസ്യങ്ങളും നീക്കം ചെയ്യും. ഓ൪ഗനൈസിങ് കമ്മിറ്റി  അംഗീകരിക്കുന്ന ഓഫറിലൂടെയല്ലാതെ പരസ്യങ്ങൾ അനുവദിക്കില്ളെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. പരസ്യങ്ങൾ പ്രദ൪ശിപ്പിക്കുന്നതിന് ഓഫറുകൾ 20ന് മുമ്പ് ഡി.ടി.പി.സി ഓഫിസിൽ നൽകണം.
ഫുഡ് ഫെസ്റ്റിവലിലെ പവിലിയന് രജിസ്ട്രേഷൻ 20 വരെ നടക്കുമെന്ന് ഭക്ഷ്യമേള കമ്മിറ്റി കൺവീന൪ കെ. നാസ൪ അറിയിച്ചു. ഏതാനും സ്റ്റാളുകൾ ഒഴിവുണ്ട്. ഫോൺ: 8891010637.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.