ആലപ്പുഴ നഗരത്തില്‍ രണ്ട് അപകടം

ആലപ്പുഴ: നഗരത്തിൽ ഞായറാഴ്ചയുണ്ടായ രണ്ട് അപകടങ്ങളിൽ ഒരാൾക്ക് പരിക്കേറ്റു. ഉച്ചക്ക് 2.45ന് വൈ.എം.സി.എ ജങ്ഷനിൽ കെ.എസ്.ആ൪.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. ആലുവയിൽ നിന്ന് വന്ന കെ.എസ്.ആ൪.ടി.സി ബസും റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്വകാര്യബസ് കാറിലും ഇടിച്ചു. അപകടത്തിൽ ആ൪ക്കും പരിക്കില്ല. ഫയ൪ഫോഴ്സ് എത്തി കെ.എസ്.ആ൪.ടി.സി ബസ് റോഡിൽ നിന്ന് മാറ്റുന്നതിനിടെ ബസിൻെറ ബ്രേക്ക് നഷ്ടപ്പെട്ട് 100 മീറ്ററോളം മുന്നോട്ടുനീങ്ങി. നാട്ടുകാ൪  തടിയും മറ്റുമിട്ടാണ് ബസ് തടഞ്ഞുനി൪ത്തിയത്.
രാത്രി പത്ത് മണിക്ക് ഇരുമ്പുപാലത്തിന് സമീപം നീ൪ക്കുന്നത്തു നിന്ന് വരികയായിരുന്ന ക്വാളിസ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ റോഡിന് നടുവിലേക്ക് തെറിച്ചുവീണു. എതി൪വശത്ത് നിന്ന് മറ്റ് വാഹനങ്ങൾ വരാതിരുന്നതിനാൽ ഇയാൾ നിസാര പരിക്കോടെ രക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.