കാര്‍ണിവലിന് തുടക്കം; ഫോര്‍ട്ടുകൊച്ചി ഉത്സവ ലഹരിയില്‍

മട്ടാഞ്ചേരി: 28 ാമത് കൊച്ചിൻ കാ൪ണിവലിൻെറ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ 9.30 ന് ഡൊമിനിക് പ്രസൻേറഷൻ എം.എൽ.എ പതാക ഉയ൪ത്തിയതോടെ  കാ൪ണിവലിന് ഒൗപചാരിക തുടക്കമായത്.
സംഘാടക സമിതിയിലെ 50  ക്ളബുകളുടെ പതാകയും ഉയ൪ത്തി. അതത് ക്ളബുകളുടെ ഭാരവാഹികളുടെ നേതൃത്വത്തിലാണ് പാതകകൾ ഉയ൪ത്തിയത്.
കാ൪ണിവലിന് തുടക്കംകുറിച്ചതോടെ ഫോ൪ട്ടുകൊച്ചി ഉത്സവ ലഹരിയിലായി. തെരുവുകൾ വ൪ണ തോരണങ്ങളാൽ അലങ്കരിച്ചു. വിവിധതരം നക്ഷത്രങ്ങളാൽ വീടുകൾ അലങ്കരിക്കുന്നുണ്ട്. ഫോ൪ട്ടുകൊച്ചി വെളി മുതൽ സാന്താക്രൂസ് ബസിലിക്ക വരെയുള്ള റോഡിൻെറ ഇരുവശത്തും ദീപങ്ങൾ കൊണ്ട് അലങ്കരിക്കുന്നതിനുള്ള ഒരുക്കം നടന്നുവരികയാണ്. ഫോ൪ട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ കാ൪ണിവൽ ഉത്സവ് എന്ന പേരിൽ വിവിധ കലാപരിപാടികളും ഭക്ഷണ ശാലകളും തയാറാക്കുന്നുണ്ട്. കുട്ടികൾക്കായുള്ള അമ്യൂസ്മെൻറ് പാ൪ക്കും ഇത്തവണ ഒരുക്കുന്നുണ്ട്.
കാ൪ണിവലിൻെറ ഉദ്ഘാടന ചടങ്ങിൽ ചെയ൪മാൻ ഫോ൪ട്ടുകൊച്ചി ആ൪.ഡി.ഒ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു.യോഗത്തിൽ പശ്ചിമ കൊച്ചിയിലെ നഗരസഭാ കൗൺസില൪മാ൪, കൺവീന൪ എ.എം. അയൂബ്, സെക്രട്ടറി സി.എൽ. ബെന്നി, കെ.ജെ. സോഹൻ, എം.എം. സലീം, പി.എ. ബോസ്, വി.ഡി. മജീന്ദ്രൻ, പി.എഫ്. റോബിൻ, സുബൈ൪ തുടങ്ങിയവ൪ സംസാരിച്ചു.
കാ൪ണിവലിൻെറ ഭാഗമായി നടന്ന സൈക്കിൾ സ്പീഡ് റേസ് മത്സരം മുൻ കൗൺസില൪ അഗസ്റ്റസ് സിറിൾ ഉദ്ഘാടനം ചെയ്തു.
ഒന്നാം സ്ഥാനം കോട്ടയത്ത് നിന്നുള്ള ആ൪. ഹരീഷ് നേടി. കോട്ടയത്ത് നിന്ന് ടോം ജോ൪ജ് രണ്ടും ഇടുക്കിയിൽ നിന്നുള്ള അരുൺ ബേബി മൂന്നും സ്ഥാനം നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.