ഓട്ടോയില്‍ മറന്ന പണം തിരികെ നല്‍കി ഡ്രൈവര്‍ മാതൃകയായി

ഗുരുവായൂ൪: ഓട്ടോയിൽ മറന്നുവെച്ച പണവും രേഖകളും മടക്കിനൽകി ഓട്ടോ ഡ്രൈവ൪ മാതൃകയായി. പടിഞ്ഞാറെ നടയിലെ ഡ്രൈവറായ എളവള്ളി പനക്കൽ യതീന്ദ്രദാസാണ്  ഓട്ടോയിൽനിന്ന് കിട്ടിയ 30,380 രൂപയും എ.ടി.എം കാ൪ഡ് അടക്കമുള്ള രേഖകളും പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. ഗുരുവായൂ൪ അരവിന്ദം അപ്പാ൪ട്ട്മെൻറിൽ താമസിക്കുന്ന വിഷ്ണുവിൻെറ പണമാണ് ശനിയാഴ്ച രാത്രി യതീന്ദ്രദാസിൻെറ ഓട്ടോയിൽ മറന്നു വെച്ചത്. ഓട്ടം അവസാനിപ്പിച്ച ശേഷമാണ് യതീന്ദ്രദാസ് ഓട്ടോയിലെ ബാഗ് ശ്രദ്ധിച്ചത്. ഞായറാഴ്ച രാവിലെ ബാഗ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.  പണം നഷ്ടപ്പെട്ട വിവരം വിഷ്ണു പൊലീസിൽ അറിയിച്ചിരുന്നു. ഇതനുസരിച്ച് വിഷ്ണുവുമായി പൊലീസ് ബന്ധപ്പെട്ട് പണവും രേഖകളും തിരികെ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.