സുമിത്തിന്‍െറ ഓര്‍മയില്‍ കൂട്ടുകാരുടെ കൈത്താങ്ങ്

വാടാനപ്പള്ളി: വാഹനാപകടത്തിൽ മരിച്ച യുവാവിൻെറ സ്മരണക്ക് കൂട്ടുകാ൪ സ്വരൂപിച്ച തുക ജീവൻ രക്ഷാപ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആക്ട്സിൻെറ പ്രവ൪ത്തനങ്ങൾക്ക് നൽകി. തളിക്കുളം കൊപ്രാക്കളത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച വാടാനപ്പള്ളി എരണേഴത്ത് സുഭാഷിൻെറ മകൻ സുമിത്തിൻെറ രണ്ടാം ചരമവാ൪ഷിക ദിനത്തിലാണ് സുമിത്ത് ഫൗണ്ടേഷൻെറ പേരിൽ കൂട്ടുകാ൪ പണം സ്വരൂപിച്ച് കൈമാറിയത്. 26,100 രൂപയാണ് കൂട്ടുകാ൪ സ്വരൂപിച്ചത്. വലപ്പാട് മായ കോളജിൽ പഠിക്കുമ്പോഴാണ് ബൈക്കും ബസും കൂട്ടിയിടിച്ച് സുമിത്ത് മരിച്ചത്. കഴിഞ്ഞ വ൪ഷം കൂട്ടുകാ൪  സുമിത്ത് ഫൗണ്ടേഷൻ രൂപവത്കരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഐ.എം.എ ക്ക് രക്തം ദാനം ചെയ്തിരുന്നു.
 ആക്ട്സിനെ സഹായിക്കാൻ ഇത്തവണയും സുമിത്തിൻെറ കൂട്ടുകാ൪ തയാറാവുകയായിരുന്നു. കേരളത്തിലും പുറത്തും പഠിക്കുന്ന കൂട്ടുകാരാണ് പണം സ്വരൂപിച്ചത്.
സുമിത്തിൻെറ രണ്ടാം ചരമവാ൪ഷികദിനമായ ഞായറാഴ്ച വാടാനപ്പള്ളി പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദ മുഹമ്മദ് ആക്ട്സ് ചെയ൪മാൻ കൂടിയായ വലപ്പാട് സി.ഐ എം. സുരേന്ദ്രന് തുക കൈമാറി. ബ്ളോക്ക് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ൪മാൻമാരായ മുനീ൪ ഇടശ്ശേരി, ഇ.ബി. ഉണ്ണികൃഷ്ണൻ, അംഗം ജെ.രമാദേവി, ആക്ട്സ് കൺവീന൪ കെ. രാഹുലൻ, ഫിറോസ്, ഫൗണ്ടേഷൻ കൺവീന൪ ശ്യാംലാൽ, ഇ.വൈ. ഉദയ് എന്നിവ൪ സംസാരിച്ചു. സുമിത്തിൻെറ സുഹൃത്തുക്കളും ആക്ട്സ് പ്രവ൪ത്തകരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.