മുരിയാട് ധ്യാനകേന്ദ്രത്തിനെതിരെ മാര്‍ച്ച്; സംഘര്‍ഷാവസ്ഥ

ഇരിങ്ങാലക്കുട: അന്തേവാസിയുടെ സ്വത്ത് തട്ടിയെടുത്തെന്നാരോപിച്ച് ധ്യാനകേന്ദ്രത്തിന് മുന്നിൽ നടത്തിയ മാ൪ച്ചിൽ സംഘ൪ഷാവസ്ഥ.
മുരിയാട് എമ്പറ൪ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിലാണ് വിവിധ രാഷ്ട്രീയ കക്ഷികൾ മാ൪ച്ച് നടത്തിയത്. അന്തേവാസിയായ തൻെറ സ്വത്ത് ധ്യാനകേന്ദ്രം അധികൃത൪ തട്ടിയെടുത്തെന്നും ഭ്രാന്തനായി മുദ്രകുത്തി ആശ്രമത്തിൽനിന്ന് പുറത്താക്കിയെന്നുമാരോപിച്ച് ചെങ്ങാലൂ൪ സ്വദേശിയാണ് ആശ്രമത്തിനുമുന്നിൽ ആദ്യം ബഹളം വെച്ചത്. ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ബന്ധുക്കളെ നാട്ടുകാ൪ തടഞ്ഞു. തുട൪ന്ന് ധ്യാനകേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാ൪ മാ൪ച്ച് നടത്തുകയായിരുന്നു.
ഇതിനിടെ കല്ളേറുമുണ്ടായി. ധ്യാനകേന്ദ്രത്തിൻെറ ജനൽ ചില്ലുകൾ തക൪ന്നു. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി. അതേസമയം, അന്തേവാസി മാനസിക രോഗിയാണെന്ന് ബന്ധുക്കൾ പറഞ്ഞു.  തുട൪ന്ന് അന്തേവാസിയെ പൊലീസ് ബന്ധുക്കൾക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.