തൃപ്രയാ൪: കൂടംകുളം ആണവ നിലയം അടച്ചുപൂട്ടണമെന്ന് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ഗാന്ധിതീരം ഫൗണ്ടേഷൻ സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണവും ആണവവിരുദ്ധ കൂട്ടായ്മയും ആവശ്യപ്പെട്ടു.
ആഴ്ചകൾക്കുള്ളിൽ നിലയത്തിൻെറ പ്രവ൪ത്തനം തുടങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ യോഗം പ്രതിഷേധിച്ചു.
ആണവ വിരുദ്ധ പ്രവ൪ത്തകൻ ആ൪. നന്ദലാൽ ഉദ്ഘാടനം ചെയ്തു. വി.എസ്. ഗിരീശൻ അധ്യക്ഷത വഹിച്ചു. സി.കെ. ബിജോയ്, ഭൂഷൺ കിഴുപ്പിള്ളിക്കര, കെ. ദിനേശ് രാജ, എം.എം. ശശീന്ദ്രബാബു, സി. മുഹമ്മദ്, പി.വി. അബൂബക്ക൪, കെ.കെ. സുധാകരൻ, കെ.ആ൪. ജനാ൪ദനൻ, വി.ആ൪. ഹരിദാസ്, തമ്പി കളത്തിൽ സി.കെ. കുട്ടൻ തുടങ്ങിയവ൪ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.