ഗുരുവായൂ൪: ബന്ധുവിൻെറ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറും ടിപ്പറും കൂട്ടിയിടിച്ച് കുട്ടികളടക്കം ഏഴുപേ൪ക്ക് പരിക്ക്. തലശേരി ചുങ്കം സ്വദേശി കുണ്ടുപറമ്പിൽ നവാസിനും (29) കുടുംബത്തിനുമാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകുന്നേരം 4.30 ഓടെ മമ്മിയൂരിലെ മരക്കമ്പനിക്കടുത്തുവെച്ചാണ് അപകടം. ചാവക്കാട് മുനക്കകടവിലെ ബന്ധുവിൻെറ വിവാഹ ചടങ്ങിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു നവാസും കുടുംബവും. കുന്നംകുളം ഭാഗത്തു നിന്ന് വന്ന ടിപ്പറുമായാണ് കൂട്ടിയിടിച്ചത്.
സമീപത്തെ ഇലക്ട്രിക് പോസ്റ്റിൻെറ കോൺക്രീറ്റ് തറയിൽ ഇടിച്ചാണ് ടിപ്പ൪ നിന്നതെങ്കിലും പോസ്റ്റിന് ഒന്നും സംഭവിക്കാതിരുന്നതിനാൽ അപകടം ഒഴിവായി. നവാസിനും ഭാര്യ സനൂജ (23), മക്കളായ സഫ്വാൻ ഷാഹിം (അഞ്ച്), ഷമ്മാസ് (മൂന്ന്), നിഷാൽ (ഒന്ന്), സനൂജയുടെ മാതാപിതാക്കളായ മുസ്തഫ (48), സാറ (38) എന്നിവ൪ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.