അലനല്ലൂ൪: ടൗണിൽ അലയുന്ന കാലികളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അലനല്ലൂ൪ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം പ്രഹസനമായി. മൂന്ന് മാസം മുമ്പ് നടന്ന യോഗത്തിൽ കാലികളെ പിടിച്ച് കണ്ടുകെട്ടുമെന്നറിയിച്ച് അറിയിപ്പ് നൽകിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം നടപ്പാക്കാൻ അധികൃത൪ താൽപര്യം കാട്ടിയില്ല. റോഡിൽ അലയുന്ന കാലികൾ വാഹനങ്ങൾക്കും യാത്രക്കാ൪ക്കും ശല്യമാണ്.
വ്യാഴാഴ്ച നടന്ന യോഗത്തിൽ മുൻ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചു. ഉടമസ്ഥ൪ കാലികളെ പിടിച്ച് കെട്ടാൻ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും അതുകൊണ്ടാണ് വീണ്ടും ഇക്കാര്യം തീരുമാനിക്കാൻ ഭരണസമിതി നി൪ബന്ധിതമായതെന്നും പ്രസിഡൻറ് കെ.എം. സുഗണകുമാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.