മുതലമട: തമിഴ്നാട് വഴി പറമ്പിക്കുളത്തേക്ക് റേഷനരിയുമായി പോയി തിരിച്ചു വരികയായിരുന്ന മിനിലോറിയെ ആനമല വേട്ടക്കാരൻ പുതൂരിൽ ജനക്കൂട്ടം തടഞ്ഞുവെച്ചു. ലോറിയുടെ ഗ്ളാസും ലൈറ്റുകളും തക൪ത്തു. ഡ്രൈവ൪ പുതൂ൪ സ്വദേശി സതീശനെ (32) ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന മലയാളികൾ രക്ഷപ്പെടുത്തി കേരളത്തിലേക്ക് അയക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ആനമല പൊലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ളെന്ന് സതീശൻ പറഞ്ഞു.ആനമല, അമ്പ്രാം പാളയം, വളന്തായ്മരം ഭാഗങ്ങളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിവിധ സംഘടനകൾ റോഡ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.