ഇടുക്കി: സംസ്ഥാന യുവജന ക്ഷേമ ബോ൪ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാതല കേരളോത്സവം ആരംഭിച്ചു. അടിമാലി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ഷാൻറി ബേബി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അലക്സ് കോഴിമല ഉദ്ഘാടനം നി൪വഹിച്ചു. കലാ-കായിക മേളകളിൽ ആരോഗ്യകരമായ മത്സരമാണ് ഉണ്ടാകേണ്ടതെന്നും അലക്സ് കോഴിമല പറഞ്ഞു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇന്ദു സുധാകരൻ, മെംബ൪ മേഴ്സി ജോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എം.ടി. തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ അഡ്വ. കെ.ടി. മൈക്കിൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ കൊച്ചുത്രേസ്യ പൗലോസ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ ഷീലാ സ്റ്റീഫൻ,അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. സ്കറിയ, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജി ബാബു തുടങ്ങിയവ൪ പങ്കെടുത്തു.
ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി, നാടോടി നൃത്തം, തിരുവാതിര, മണിപ്പൂരി, ഒപ്പന, മാ൪ഗംകളി, നാടകം,കവിതാ പാരായണം,ലളിതഗാനം,നാടൻപാട്ട്, മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, നാടോടിപ്പാട്ട്, കോൽക്കളി, വഞ്ചിപ്പാട്ട്, പ്രച്ഛന്നവേഷം, പ്രസംഗം, കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട്, ചെണ്ടമേളം, ഫ്ളൂട്ട്, സിത്താ൪, വീണ, വയലിൻ, തബല, മൃദംഗം, ഹാ൪മോണിയം, ഗിത്താ൪, ക൪ണാടക സംഗീതം കഥകളി, ഓട്ടൻതുള്ളൽ, കഥക്, ഒഡീസി, കഥകളിപ്പദം, കേരള നടനം, വായ്പാട്ട്, കഥാരചന, കവിതാ രചന, ഉപന്യാന രചന, പെയ്ൻറിങ്, പെൻസിൽ ഡ്രോയിങ്, വാട്ട൪കള൪, കാ൪ട്ടൂൺ തുടങ്ങിയ കലാ മത്സരങ്ങളും ഫുട്ബാൾ, വോളിബാൾ, കബഡി, ഷട്ട്ൽ ബാഡ്മിൻറൺ,സോഫ്റ്റ്ബാൾ, ഹാൻഡ്ബാൾ, തുടങ്ങിയ കായിക മത്സരങ്ങൾ പൂ൪ത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.