ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം ആറ്റിലൊഴുക്കിയ ബാ൪ ഹോട്ടലിന് വീണ്ടും പ്രവ൪ത്തനാനുമതി നൽകിയതിൽ കടുവാമുഴി പൗരാവലി പ്രതിഷേധിച്ചു. മാലിന്യം ആറ്റിലേക്കൊഴുക്കിയ ബാ൪ ഈ മാസം ഒന്നിന് പഞ്ചായത്ത് അടച്ചുപുട്ടിയിരുന്നു.
എന്നാൽ മാലിന്യ പ്ളാൻറ് നി൪മിക്കാതെ, അടിയന്തര പഞ്ചായത്ത് കമ്മറ്റി വിളിച്ചു ചേ൪ത്ത് ബാ൪ തുറന്നു കൊടുക്കാൻ തീരുമാനിച്ചത് ജനവഞ്ചനയാണ്.
വികസന പ്രവ൪ത്തനങ്ങളും മറ്റ് ജനകീയ വിഷയങ്ങളും കണ്ടില്ളെന്നു നടിക്കുന്ന പഞ്ചായത്ത് കമ്മറ്റി ബാ൪ തുറന്നുകൊടുക്കാൻ കാണിച്ച ശുഷ്ക്കാന്തി ജനങ്ങളോടുള്ള വെല്ലു വിളിയാണ്. ബാ൪ ഉടമക്ക് ഒത്താശ ചെയ്തതിൽ വൻ അഴിമതി നടന്നതായും യോഗം ആരോപിച്ചു.മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. എച്ച്.ഹസീബ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗം പി.എച്ച്. നൗഷാദ്, ബ്ളോക് സെക്രട്ടറി അബ്ദുൽ ഖാദ൪, മണ്ഡലം പ്രസിഡൻറ് ലത്തീഫ് വെള്ളൂപ്പറമ്പിൽ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.എസ്.എം.റംലി,സി.പി.എം.ലോക്കൽ സെക്രട്ടറി കെ.എം.അലിയാ൪, സോഷ്യലിസ്റ്റ് ജനത ജില്ലാകമ്മറ്റിയംഗം സിദ്ദീഖ് തലപ്പള്ളി, കെ.പി.അൻസാരി, നിഷാദ് നടക്കൽ, വി.എ.ഹസീബ്, ഷനീ൪ മഠത്തിൽ തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.