ഈരാറ്റുപേട്ട: കൈപ്പള്ളി, ഇടമല പ്രദേശങ്ങളിലെ ദേവാലയങ്ങളടക്കം പത്തോളം സ്ഥാപനങ്ങളിൽ മോഷണശ്രമം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.സ്കൂൾ, കുരിശുപള്ളി, ഗുരുമന്ദിരം, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി വിവിധസ്ഥാപനങ്ങളുടെ പൂട്ട് തക൪ത്ത് മോഷ്ടാക്കൾ അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
കൈപ്പള്ളി ഷാപ്പ് കൗണ്ടറിൻെറ പൂട്ടും സമീപത്തെ രണ്ട് മാടക്കടകളുടെ പൂട്ടും തക൪ത്തു. കൈപ്പള്ളി സെൻറ് ആൻറണീസ് കുരിശുപള്ളിയുടെ നേ൪ച്ചപ്പെട്ടിയുടെ പൂട്ട് തക൪ത്തിട്ടുണ്ട്. ഇടമല സി.എം.എസ്.യു.പി.സ്കൂളിലെ ഓഫീസ് മുറിയുടെയും കമ്പ്യൂട്ട൪ ലാബിൻെറയും താഴുകൾ തക൪ത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ മുറിക്കുള്ളിൽ വാരി വിതറിയിട്ടുണ്ട്.
സ്കൂളിന് സമീപത്തെ മാടക്കടയിലും മോഷണ ശ്രമം നടന്നു. ഇടമലയിലെ ഗുരുമന്ദിരത്തിൻെറ കാണിക്ക വഞ്ചിയുടെ പൂട്ട് തക൪ത്തെങ്കിലും പണമില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.