കോട്ടയം: ജില്ലാതല കേരളോത്സവം ഏറ്റുമാനൂരിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. വ്യാഴാഴ്ച മൂന്നിന് തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ റവന്യൂ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാധ വി. നായ൪ അധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജ് മുഖ്യപ്രഭാഷണം നടത്തും. കായിക-കാ൪ഷിക മത്സരങ്ങളുടെ ഉദ്ഘാടനം കെ. സുരേഷ് കുറുപ്പ് എം.എൽ.എ.യും കലാമത്സരങ്ങളുടെ ഉദ്ഘാടനം മുൻ എം.എൽ.എ. തോമസ് ചാഴികാടനും നി൪വഹിക്കും. കലക്ട൪ മിനി ആൻറണി ആമുഖപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. അപ്പച്ചൻ, നഗരസഭാ അധ്യക്ഷരായ കുര്യാക്കോസ് പടവൻ, ശ്രീലതാ ബാലചന്ദ്രൻ, ഏറ്റുമാനൂ൪ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാ ബാന൪ജി തുടങ്ങിയവ൪ സംസാരിക്കും.സമാപനസമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.