ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്

കരുനാഗപ്പള്ളി:  കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റിയ ടാങ്ക൪ കായലിന് സമീപത്തെ അപ്രോച്ച് റോഡിന് താഴേക്ക് മറിഞ്ഞ് നാലുപേ൪ക്ക് പരിക്ക്.
ടാങ്ക൪ ലോറി ഡ്രൈവ൪ ചെങ്ങന്നൂ൪ കോട്ടുകളഞ്ഞി, തെങ്ങുംപള്ളി തറയിൽ സന്തോഷ് (37), ലോറി ക്ളീന൪ തകഴി സ്വദേശി അനിൽകുറുപ്പ് (38), കാ൪ ഡ്രൈവ൪ തൃശൂ൪ സ്വദേശി സനീ൪ (28), കാ൪ യാത്രക്കാരൻ തൃശൂ൪ അഷ്ടമിച്ചിറ അമ്പഴക്കാട്, പാറക്കൽ വീട്ടിൽ സേവ്യ൪ (42) എന്നിവ൪ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9.30ന് ദേശീയപാതയിൽ കന്നേറ്റി പാലത്തിന് സമീപമുള്ള അപ്രോച്ച് റോഡിലാണ് അപകടം.
കൊല്ലത്തുനിന്ന് വരികയായിരുന്ന ടാങ്ക൪ ലോറി തൃശൂരിൽ നിന്ന് കൊല്ലത്തേക്ക് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൻെറ മുൻഭാഗത്ത് ഇടിച്ചശേഷം ട്രെയില൪ വെട്ടിത്തിരിക്കുന്നതിനിടെ വലത് ഭാഗത്തെ അപ്രോച്ച് റോഡിൽനിന്ന്  മറിയുകയായിരുന്നു.
ടാങ്ക൪ ലോറി ജീവനക്കാ൪ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെതുട൪ന്ന് അരമണിക്കൂ൪  ഗതാഗതം തടസ്സപ്പെട്ടു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.