കുണ്ടറ: ഹൈകോടതി ഉത്തരവ് മൂലം ഇറച്ചി വ്യാപാരം നിരോധിച്ച കുണ്ടറ, പേരയം പെരിനാട്, കിഴക്കേ കല്ലട, ഇളമ്പള്ളൂ൪ പഞ്ചായത്തുകളിൽ മാട്-ആട്- കോഴി ഇറച്ചിക്കടകൾക്ക് എണ്ണമില്ല. തട്ടുകടകൾ പോലും ലൈസൻസില്ലാതെ പ്രവ൪ത്തിക്കാൻ അനുവദിക്കാത്ത പഞ്ചായത്തുകൾക്ക് നാട്ടുകാ൪ പരാതി നൽകിയാൽ പോലും ഇറച്ചി-കോഴിക്കടകൾക്കെതിരെ നടപടിയെടുക്കാൻ മടിയാണ്.
ഉദ്യോഗസ്ഥ൪ക്കും ജനപ്രതിനിധികൾക്കും ഇവ൪ പടി നൽകുന്നതായി ആക്ഷേപമുണ്ട്. ഇത്തരം അനധികൃത കടകളോട് ചേ൪ന്ന് അറവുശാലകളും പ്രവ൪ത്തിക്കുകയാണ്. ഇവിടെ ഉണ്ടാകുന്ന അറവ് മാലിന്യം തൊട്ടടുത്ത തോടുകളിലും വയലിലും നിക്ഷേപിക്കുകയാണ്.
ജനകീയ സമരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച മാനിഷാദ മനുഷ്യവകാശ പരിസ്ഥിതി സംരക്ഷണ സമിതി അധ്യക്ഷൻ അലോഷ്യസ് തട്ടുവിള പഞ്ചായത്തിന് പരാതി നൽകിയിരുന്നു. ഇത്തരംകടകളിൽ വിൽപന നടത്തുന്ന ഇറച്ചിയുടെ ശുചിത്വത്തെകുറിച്ചോ കശാപ്പുചെയ്യുമ്പോൾ പാലിക്കേണ്ട നിബന്ധനകളെ കുറിച്ചോ പഞ്ചായത്തോ ആരോഗ്യ വകുപ്പോ ശ്രദ്ധിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.