ബൈക്ക് ലോറിക്കടിയില്‍പെട്ട് യുവാവിന് പരിക്ക്

കൊല്ലം: ലോറിയിടിച്ച് അടിയിൽകുടുങ്ങിയ ബൈക്ക് യാത്രക്കാരനായ യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. കടവൂ൪സ്വദേശി അജിത്തി (23) നാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9.15 ഓടെ ഹൈസ്കൂൾ ജങ്ഷനിലായിരുന്നു സംഭവം. സിമൻറുമായി ചിന്നക്കട ഭാഗത്തുനിന്ന് വന്ന ലോറി കടവൂ൪ ഭാഗത്തുനിന്ന്  കോട്ടമുക്കിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കും അജിത്തും ലോറിക്കടിയിൽ കുടുങ്ങുകയായിരുന്നു.
അജിത്തിനെയുംകൊണ്ട് മുന്നോട്ട് നീങ്ങിയ ലോറി  ഏതാനുംവാര മുന്നോട്ടുനീങ്ങിയാണ് നിന്നത്. സാരമായി പരിക്കേറ്റ അജിത്തിനെ നാട്ടുകാ൪ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് റിക്കവറി വാഹനം കൊണ്ടുവന്ന് ലോറി മാറ്റിയശേഷമാണ് ബൈക്ക് പുറത്തെടുത്തത്.
ഹൈസ്കൂൾജങ്ഷനിൽ അടിക്കടി അപകടമുണ്ടാകുന്നത് പരിഹരിക്കുന്നതിനായി സിഗ്നൽലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.