ചേ൪ത്തല: ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊടുക്കാൻ ബദ്ധിമുട്ടുന്ന ചേ൪ത്തല നഗരസഭക്ക് ജപ്തി നോട്ടീസ്. കേരള അ൪ബൻ ഡെവലപ്മെൻറ് ഫിനാൻസ് കോ൪പറേഷനാണ് നഗരസഭയുടെ സ്ഥാവര-ജംഗമ വസ്തുക്കൾ ജപ്തിചെയ്യാൻ നടപടി സ്വീകരിച്ചത്.
ജപ്തി നോട്ടീസുമായി എത്തിയ ചേ൪ത്തല വടക്ക് വില്ളേജോഫിസറോട് നഗര ഭരണാധികാരികൾ ഏതാനും ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ, കലക്ടറുടെ സ്റ്റേ നേടാനുള്ള ശ്രമത്തിലാണ് അധികാരികൾ.
ടൗൺ ഹാൾ, ഷോപ്പിങ് കോംപ്ളക്സ് എന്നിവയുടെ നി൪മാണത്തിന് എടുത്ത വായ്പയിൽ തിരിച്ചടക്കാനുള്ള 83 ലക്ഷത്തോളം രൂപ ഈടാക്കാനാണ് കെ. യു. ഡി. എഫ്.സി ജപ്തി നടപടിക്കൊരുങ്ങുന്നത്. ടൗൺ ഹാൾ നി൪മാണം പൂ൪ത്തിയായില്ളെങ്കിലും ഷോപ്പിങ് കോംപ്ളക്സിലെ കടമുറികളിൽനിന്ന് വാടക ലഭിക്കുന്നുണ്ട്.
പത്തുവ൪ഷത്തോളമായി നഗരസഭ വായ്പയുടെ തിരിച്ചടവിൽ വീഴ്ചവരുത്തിയിരിക്കുകയായിരുന്നു. നടപടികളുണ്ടാകുമെന്ന് വന്നതിനെത്തുട൪ന്ന് ഏതാനും മാസം മുമ്പ് 15 ലക്ഷത്തോളം രൂപ അടച്ചിരുന്നു.
ഷോപ്പിങ് കോംപ്ളക്സിനായി എടുത്ത സ്ഥലത്തിൻെറ വില 56 ലക്ഷം രൂപ സ്ഥലത്തിൻെറ ഉടമക്ക് നൽകാൻ സുപ്രീംകോടതി വിധിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. എന്നാൽ, ഉടമക്ക് പണം നൽകാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.