ആലുവ: പണയസ്വ൪ണം എടുത്ത് വിൽപ്പന നടത്തുന്നതിന് പണം നൽകുന്നവരെ മുക്കുപണ്ടം നൽകി കബളിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തണ്ടേക്കാട് ചിറ്റേത്തുകുടി അൻസാറാണ് (30) പിടിയിലായത്. തട്ടിപ്പ് നടത്തി മണിക്കൂറുകൾക്കകം ആലുവ സി.ഐ ജയകൃഷ്ണൻെറ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച രാവിലെ 11ന് ബാങ്ക്ജങ്ഷൻ പരിസരത്താണ് തട്ടിപ്പ് നടന്നത്.
എടത്തല സ്വദേശി നാസ൪ എന്ന പേരിൽ ബാങ്ക്ജങ്ഷനിലുള്ള സ്വകാര്യ പണിപിടപാട് സ്ഥാപനത്തിൽ അൻസാ൪ 10 പവൻ സ്വ൪ണം പണയംവെച്ച് ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പണയത്തിലിരിക്കുന്ന സ്വ൪ണം എടുക്കാൻ പണം നൽകുന്ന കോഴിക്കോട്ടുള്ള സഥാപനവുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു.അവ൪ ബാങ്ക് ജങ്ഷനിൽ പണവുമായെത്തി. പണം സ്വീകരിച്ച ശേഷം അൻസാ൪ സ്വ൪ണം തിരിച്ചെടുക്കാനായി പണമിടപാട് സ്ഥാപനത്തിലേക്ക് പോയി. സ്വ൪ണം തിരിച്ചെടുത്ത ശേഷം താഴത്തേക്ക് വരുന്നതിനിടയിൽ ഇയാൾ സ്വ൪ണാഭരണങ്ങൾ മാറ്റി പകരം മുക്കുപണ്ടം കോഴിക്കോട്ടുകാ൪ക്ക് നൽകി.
അവ൪ സ്വ൪ണം പരിശോധിക്കുന്നതിനിടെ അൻസാ൪ മുങ്ങി.വഞ്ചിതരായവ൪ ഉടൻ പൊലീസിൽ വിവരം അറിച്ചു.പൊലീസ് പണപിടപാട് സ്ഥാപനത്തിൽ പ്രതിയുടെ വിലാസവും നമ്പറും ശേഖരിച്ചു.രണ്ടും വ്യാജമാണെന്ന് മനസ്സിലായി. മുമ്പ് ഇയാൾ സ്വ൪ണം പണയംവെച്ചപ്പോൾ പണമിടപാട് സ്ഥാപനത്തിൽ നൽകിയ ഫോൺ നമ്പ൪ തപ്പിയെടുത്തപ്പോഴാണ് യഥാ൪ഥ വിലാസം ലഭിച്ചത്. മുമ്പ് പെരുമ്പാവൂരിലും മുക്കുപണ്ടം നൽകി ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇയാളുടെ സഹായിയെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.