മത്സ്യവിസ്മയവുമായി ഡി അക്വേറിയ

കൊച്ചി: കലൂ൪ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന ഡി അക്വേറിയ അലങ്കാര മത്സ്യപ്രദ൪ശനത്തിൽ തിരക്കേറുന്നു. വിദേശ ഇനത്തിൽപ്പെട്ട 200ൽപ്പരം വ൪ണ മത്സ്യങ്ങളാണ് പ്രദ൪ശനത്തിൻെറ മുഖ്യ ആക൪ഷണം.സിംഗപ്പൂരിൽ നിന്ന് ഇറക്കുമതി ചെയ്ത മെ൪ലിൻ ഗോൾഡ് അരോണയാണ് മത്സ്യങ്ങളിലെ താരം. മൈക്രോ ചിപ്പ് ഘടിപ്പിച്ച ഈ മത്സ്യത്തിന് നാലുലക്ഷം രൂപയാണ് വില.അപൂ൪വയിനം മത്സ്യങ്ങളുടെ വിൽപ്പനയും മേളയിലുണ്ട്. ജല സസ്യങ്ങളും അക്വേറിയം അനുബന്ധ എല്ലാ സാമഗ്രികളും ലഭ്യമാണ്.വിദേശ പ്രാവുകൾ, പേ൪ഷ്യൻ പൂച്ചകൾ, ഒമ്പത് ഇനം ഫെസൻറുകൾ, 25 ഇനം അലങ്കാര കോടികൾ തുടങ്ങിയവ ആക൪ഷണീയമാണ്. അവധി ദിവസങ്ങളിൽ രാവിലെ 11 നും മറ്റ് ദിവസങ്ങളിൽ ഉച്ചക്ക് രണ്ടിനും പ്രദ൪ശനം ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.