ദര്‍ശനത്തിന് പോയ വാടാനപ്പള്ളി സ്വദേശികളുടെ വാഹനം തകര്‍ത്തു

വാടാനപ്പള്ളി: പഴനിയിലേക്ക് വാടാനപ്പള്ളിയിൽനിന്ന് ക്ഷേത്ര ദ൪ശനത്തിന് പോയ സ്ത്രീകളും  കുട്ടികളും അടക്കമുള്ള സംഘത്തിന് നേരെ മുല്ലപ്പെരിയാറിൻെറ വിഷയം പറഞ്ഞ് തമിഴ്നാട്ടുകാരുടെ ആക്രമണം. കല്ളേറിൽ വാഹനത്തിൻെറ ചില്ല് തക൪ന്നു. അക്രമിസംഘം ഇരുമ്പുവടികൊണ്ട് അടിച്ച് വാഹനം കേടുവരുത്തി.
കൊല്ലുമെന്ന ഭീഷണിയെത്തുട൪ന്ന് ക്ഷേത്രദ൪ശനം നടത്താതെ മലയാളികൾക്ക് മടങ്ങേണ്ടിവന്നു. വാടാനപ്പള്ളി ബീച്ച് കൊടുവത്ത് പറമ്പിൽ ദീപുവും (34) കുടുംബാംഗങ്ങളും ബന്ധുക്കളുമടക്കം പോയ 19 അംഗ സംഘത്തിനുനേരെയാണ് പഴനിയിൽ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് ദീപുവും വീട്ടുകാരും വാഹനത്തിൽ പോയത്.  പരാതി നൽകാൻ പഴനി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പരാതി സ്വീകരിച്ചില്ളെന്ന് അവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.