ഗുരുവായൂ൪: മാമ്പൂ കൊഴിയാതിരിക്കാൻ നടത്തുന്ന വിഷപ്രയോഗത്തിൽ ജനം ആശങ്കയിൽ. പൂത്തു നിൽക്കുന്ന മാവിൽ ഉണ്ടാവുന്ന മാങ്ങകൾ നേരത്തെ വിലക്കെടുത്തവരാണ് മാമ്പൂ കൊഴിയാതിരിക്കാൻ രാസവസ്തു പ്രയോഗം നടത്തുന്നത്.
നല്ല കാറ്റുള്ള സമയത്ത് മരുന്ന് സ്പ്രേ ചെയ്യുമ്പോൾ പരിസരത്തെ കിണറുകളിലേക്ക് കീടനാശിനി എത്തുന്നതാണ് ജനങ്ങളിൽ ആശങ്കക്കിടയാക്കുന്നത്. തിരുവെങ്കിടം ഭാഗത്ത് രാസവസ്തു പ്രയോഗിക്കുന്നവരെത്തിയപ്പോൾ പരിസരവാസികൾ വിവരമറിയച്ചതിനെത്തുട൪ന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.കെ.ശ്രീരാമനും ഹെൽത്ത് സൂപ്പ൪വൈസ൪ ടി.അച്യുതനും സ്ഥലത്തെത്തി.
എന്നാൽ നഗരസഭക്കാ൪ എത്തുന്നതറിഞ്ഞതോടെ കീടനാശിനി തളിച്ചിരുന്നവ൪ കടന്നു കളഞ്ഞു. മാവ് പൂത്തയുടൻ അതിലുണ്ടാവുന്ന മാങ്ങകൾ വിലക്കെടുക്കുന്ന സംഘങ്ങളാണ് മാമ്പൂ കൊഴിഞ്ഞുപോയി നഷ്ടം സംഭവിക്കാതിരിക്കാൻ മാവിൽ രാസവസ്തു തളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.