കണ്ടാണശേരി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ഗുരുവായൂ൪: മിനുട്സിന് യഥാസമയം അംഗങ്ങൾക്ക് നൽകിയില്ളെന്നും തിരുത്തിയെന്നും ആരോപിച്ച് കണ്ടാണശേരി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കണ്ടാണശേരി ബസ് സ്റ്റോപ്പ് മുതൽ നമ്പഴിക്കാട് വരെയുള്ള റോഡ് പുനരുദ്ധാരണത്തിനുള്ള തുക പ്രസിഡൻറിൻെറ വാ൪ഡിലെ റോഡിലേക്ക് വകമാറ്റിയെന്നും പ്രതിപക്ഷം ആരോപിച്ചു.
റോഡ് അറ്റകുറ്റപ്പണി പഞ്ചായത്തിലെ ചില മേഖലകൾ കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നത്. രേഖാമൂലം ആവശ്യപ്പെട്ടിട്ടും മിനുട്സ് അംഗങ്ങൾക്ക് നൽകുന്നില്ല. ഭരണസമിതിയുടെ ഒന്നാം വാ൪ഷികാഘോഷത്തിൻെറ കണക്കുകൾ അവതരിപ്പിക്കണമെന്നും പഞ്ചായത്തിലെ ജലമൂറ്റി വിൽക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഒൗദ്യോഗികമായ ചില തിരക്കുകൾ മൂലമാണ് മിനുട്സ് നൽകാൻ കഴിയാതെ വന്നതെന്നും മിനുട്സ് കൃത്യമായി നൽകുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡൻറ് റൂബി ഫ്രാൻസിസ് പറഞ്ഞു. കണ്ടാണശേരി ബസ് സ്റ്റോപ്പ് മുതൽ നമ്പഴിക്കാട് വരെയുള്ള റോഡിന് ആറ് ലക്ഷം ചെലവിൽ അറ്റകുറ്റപ്പണി നടത്തിയതുകൊണ്ട് റോഡ് ഗതാഗത യോഗ്യമാക്കാനാകില്ല എന്നതിനാലാണ് ഇത്തവണത്തെ പദ്ധതികളിൽ ഉൾപ്പെടുത്താതിരുന്നതെന്നും അവ൪ പറഞ്ഞു. കൂടുതൽ ഫണ്ട് ലഭിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി ആ റോഡ് പുനരുദ്ധരിക്കുമെന്നും ആരോപണം ഉന്നയിച്ചിരുന്നവ൪ ഭരിച്ച കാലത്തൊന്നും ഈ റോഡിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ളെന്നും പറഞ്ഞു.
കുടുബശ്രീ തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് നാലാം വാ൪ഡംഗം കുടുംബശ്രീയുടെ യോഗം വിളിച്ചു ചേ൪ത്തതിനെ വൈസ് പ്രസിഡൻറ് എം.എം.മൊയ്തീൻ ചോദ്യം ചെയ്തു. ജെയ്സൺ ചാക്കോ, അഡ്വ.നിവാസ്, പി.ജി.സാജൻ, പ്രതിപക്ഷ നേതാവ് വി.കെ.ദാസൻ, ഉഷാ പ്രഭുകുമാ൪, സുഷാ രാജീവ്, സുൽഫത്ത് ബക്ക൪ എന്നിവ൪ ച൪ച്ചകളിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.