ലോക്കപ്പില്‍ ആത്മഹത്യാശ്രമം: പ്രതിക്ക് ആറ് മാസം തടവ്

പാലക്കാട്: ലോക്കപ്പിൽ കഴിയുമ്പോൾ ആത്മഹത്യക്ക് ശ്രമിച്ച കേസിൽ പ്രതിക്ക് ചിറ്റൂ൪ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് പി. ശബരീനാഥൻ ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചു. തൃശ്ശൂ൪ ഇരിഞ്ഞാലക്കുട ആനുരുളി നടപ്പുളളി വീട്ടിൽ ബെന്നിക്കാണ് ശിക്ഷ. നിരവധി മോഷണ കേസുകളിൽ പ്രതിയായ ബെന്നി ചിറ്റൂ൪ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ കഴിയവെയാണ് കക്കൂസിലെ വെൻറിലേറ്ററിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. 2011 മെയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. അവശനിലയിൽ കണ്ട ബെന്നിയെ പൊലീസ് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ളിക് പ്രോസിക്യൂട്ട൪ പി. പ്രേംനാഥ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.