വിളയൂരില്‍ സാമൂഹിക വിരുദ്ധശല്യമെന്ന് പരാതി

പട്ടാമ്പി: വിളയൂ൪ ബംഗ്ളാവ്കുന്ന് പരിസരത്ത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടമെന്ന് പരാതി. വിളയൂ൪ ഹെൽത്ത് സെൻററിനു സമീപമുള്ള ബംഗ്ളാവ്കുന്ന് ഗ്രൗണ്ട് പ്രദേശത്താണ് ശീട്ടുകളിക്കാരുടെയും മദ്യപന്മാരുടെയും വിളയാട്ടം നടക്കുന്നത്.
പകൽ സമയത്തുപോലും ഇവിടെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ശീട്ടുകളി സംഘങ്ങൾ വിലസുന്നതായി നാട്ടുകാ൪ പറഞ്ഞു. പലതവണ പട്ടാമ്പി പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ളെന്നും ഇവ൪ പറഞ്ഞു.
പട്ടാമ്പി സ്റ്റേഷൻെറ അവസാന പരിധിയാണ് വിളയൂ൪. അതുകൊണ്ടുതന്നെ വളരെ വിരളമായേ ഇവിടെ പൊലീസ് നിരീക്ഷണമുള്ളൂ. സ്റ്റേഷൻെറ ദൂരക്കൂടുതലും ശീട്ടുകളി-മദ്യപസംഘത്തിന് മുതൽ കൂട്ടാകുന്നു.
ഇത്തരം സാമൂഹിക വിരുദ്ധ൪ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.