വൃദ്ധയെയും മക്കളെയും വെട്ടിയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

അലനല്ലൂ൪: എടത്തനാട്ടുകര പടിക്കപാടത്ത് വെങ്കിട്ടചോലക്കപറമ്പിൽ പരേതനായ മുഹമ്മദിൻെറ ഭാര്യയെയും മക്കളെയും വെട്ടിയ കേസിൽ  എടത്തനാട്ടുകര വട്ടമണ്ണപ്പുറം കാപ്പിൽ ഇണ്ണര, പാതിരമണ്ണ മുഹമ്മദ് എന്നിവരെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. സംഘം ഉപയോഗിച്ച ആലക്കൽ യൂസഫിൻെറ വാഹനം കസ്റ്റഡിയിലെടുത്തു. മഞ്ചേരി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫാത്തിമ (85), മക്കളായ അബ്ദുറസാഖ് (43), മുഹമ്മദാലി (40), സിദ്ദീഖ് (38) എന്നിവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.