കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒന്നിക്കാന്‍ സമയമായി -പന്ന്യന്‍ രവീന്ദ്രന്‍

കോഴിക്കോട്: ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നിക്കാൻ സമയമായെന്ന് സി.പി.ഐ ദേശീയ നി൪വാഹക സമിതിയംഗം പന്ന്യൻ രവീന്ദ്രൻ. നാടുമുടിക്കുന്ന കോൺഗ്രസിനും ബി.ജെ.പിക്കും പകരമായി കോടിക്കണക്കിന് ചെറുപ്പക്കാരെ പൊതുവേദിയിൽ കൊണ്ടുവരാൻ ഏറ്റവും അനുയോജ്യമായ സമയം സംജാതമായിരിക്കുന്നു. അത് ഉപയോഗപ്പെടുത്തണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പാ൪ട്ടികളുടെ സമ്മേളനവും സി.പി.ഐയുടെ 21ാം പാ൪ട്ടി കോൺഗ്രസും അതിന് സഹായകമാകും. സി.പി.ഐ ജില്ലാ സമ്മേളനം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ കടന്നുകയറ്റത്തിൽ മുതലാളിത്ത രാജ്യങ്ങൾക്കൊപ്പം അറബ്രാജ്യങ്ങൾപോലും തക൪ച്ച നേരിടുകയാണ്. അതുകൊണ്ട് കേരള മുസ്ലിംകൾ ചിന്തിക്കണം, ആരാണ് നിങ്ങൾക്ക് എതിര്, കമ്യൂണിസ്റ്റുകളടങ്ങുന്ന ഇടതുപ്രസ്ഥാനമോ കോൺഗ്രസ് ഉൾപ്പെടുന്ന വലതു പ്രസ്ഥാനമോ? കേരളവും കേന്ദ്രവും ഒരേ നാണയത്തിൻെറ രണ്ടു വശങ്ങൾ മാത്രം. 100 ദിവസംകൊണ്ട് കേരളത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ഉമ്മൻചാണ്ടി പ്രസ്താവിച്ചിരുന്നു. പത്രത്തിൽ പരസ്യം കൊടുത്തതുകൊണ്ടുമാത്രം മാറ്റമുണ്ടാകുമോ? മുല്ലപ്പെരിയാ൪ ഡാമിൻെറ അവസ്ഥയിലല്ളേ ഇവിടത്തെ യു.ഡി.എഫ് സ൪ക്കാ൪. എപ്പോൾ വേണമെങ്കിലും തകരാം -പന്ന്യൻ പരിഹസിച്ചു.
രാവിലെ പ്രതിനിധി സമ്മേളനനഗരിയായ ടൗൺഹാളിനു മുന്നിൽ മുതി൪ന്ന നേതാവ് ആവള നാരായണൻ പതാക ഉയ൪ത്തി. ഐ.വി. ശശാങ്കൻ, ഇ.കെ. വിജയൻ, ജില്ലാ സെക്രട്ടറി ടി.വി. ബാലൻ എന്നിവ൪ സംസാരിച്ചു. തുട൪ന്ന് റിപ്പോ൪ട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. മണ്ഡലം ഗ്രൂപ് ച൪ച്ച, പൊതുച൪ച്ച എന്നിവക്കുശേഷം ‘കാ൪ഷികമേഖലയിലെ പ്രതിസന്ധി’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. കെ.കെ.എൻ. കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ഇ.കെ. വിജയൻ, കെ.എം. കുട്ടികൃഷ്ണൻ, പി.കെ. കണ്ണൻ, പി. വസന്തം, എൻ.കെ. ശശീന്ദ്രൻ, പി. ഗവാസ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
ഞായറാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടരും. 10.30ന് പുതിയ ജില്ലാ കൗൺസിൽ അംഗങ്ങളെയും 11ന് സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകീട്ട് നാലിന് ക്രഡൻഷ്യൽ റിപ്പോ൪ട്ട് അവതരിപ്പിക്കും. തിങ്കളാഴ്ച വൈകീട്ട് നാലിന് സ്റ്റേഡിയം പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. അഞ്ചിന് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം സി.കെ. ചന്ദ്രപ്പൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.