അനിശ്ചിതകാല നിരാഹാരം 16ാം ദിവസത്തിലേക്ക്

വണ്ടിപ്പെരിയാ൪: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ പരിഹാരം ആവശ്യപ്പെട്ട് വണ്ടിപ്പെരിയാ൪ സമരസമിതി  നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 16 ാം ദിവസം പിന്നിട്ടു.സമരത്തിൽ നിന്ന് പിന്മാറാൻ  കോൺഗ്രസ് തീരുമാനിച്ചതിനെ തുട൪ന്ന് കെ.പി.സി.സി പ്രസിഡൻറിൻെറ നി൪ദേശപ്രകാരം ഡി.സി.സി പ്രസിഡൻറ് റോയി  കെ. പൗലോസും ജോസഫ് വാഴക്കൻ എം. എൽ.എയും നിരാഹാര ം അവസാനിപ്പിച്ചിരുന്നു.
കെ.പി. സി.സി പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് പ്രാദേശിക നേതൃത്വം സമരസമിതിയുമായി സഹകരിച്ച് സമരം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു.വ്യാഴാഴ്ച ഉപവാസം ആരംഭിക്കാൻ കോൺഗ്രസ് പ്രവ൪ത്തക൪ സമരപ്പന്തലിൽ എത്തി. എന്നാൽ,ഇടത് ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ രൂക്ഷമായ ഭാഷയിൽ കോൺഗ്രസിനെയും കേന്ദ്ര സ൪ക്കാറിനെയും വിമ൪ശിച്ച് മുദ്രാവാക്യങ്ങളുയ൪ത്തി. പ്രകടനം സമരപ്പന്തലിൽ എത്തിയപ്പോൾ കോൺഗ്രസ് പ്രവ൪ത്തക൪ സമരം അവസാനിപ്പിച്ച് എണീറ്റുപോയി.രാഷ്ട്രീയ-സാമൂഹിക-മത നേതാക്കളെ ഉൾപ്പെടുത്തിയാണ് വണ്ടിപ്പെരിയാ൪ സമരസമിതി പ്രവ൪ത്തനം ആരംഭിച്ചത്.ഡിസംബ൪ ഒന്നിന് ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ ഉപവാസം ആരംഭിച്ചു. കോൺഗ്രസ് പ്രതിനിധിയായി പിറ്റേദിവസം ജില്ലാ പഞ്ചായത്ത് അംഗം എ. സുരേഷ്ബാബുവുമെത്തി. രാജേന്ദ്രൻ എം.എൽ.എയുടെ സമരം 10 ദിവസം പിന്നിട്ടപ്പോൾ കോൺഗ്രസ് പ്രതിനിധി പി.ആ൪. അയ്യപ്പൻ, സുരേഷ് ബാബു എന്നിവരെ നിരാഹാരം അവസാനിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി.തുട൪ന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഇ.എം. അഗസ്തിയും രാജേന്ദ്രന് പകരക്കാരനായി സാജുപോൾ എം.എൽ.എയുമെത്തി.
ആരോഗ്യനില വഷളായതിനെത്തുട൪ന്ന് ഇ.എം. അഗസ്തിയെ തിങ്കളാഴ്ച ആശുപത്രിയിലേക്ക് മാറ്റുകയും പകരം ഡി.സി.സി പ്രസിഡൻറ് റോയി  കെ. പൗലോസ് എത്തുകയും ചെയ്തു.കോൺഗ്രസിൻെറ ആധിപത്യത്തി ലായിരുന്ന സമരപ്പന്തൽ അവരുടെ പിന്മാറ്റത്തോടെ എൽ.ഡി.എഫ് കൈയ ടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.