തൊടുപുഴ: ദന്തലോകത്തെ വിസ്മയക്കാഴ്ചകളുമായി പെരുമ്പിള്ളിച്ചിറ അൽ-അസ്ഹ൪ ഡെൻറൽ കോളജിൽ സംസ്ഥാനത്തെ ആദ്യ ദന്തപ്രദ൪ശനശാല തുറന്നു.വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
2000 ചതുരശ്ര അടിയിലധികം വിസ്തീ൪ണത്തിൽ പൊതുജനങ്ങൾക്കും വിദ്യാ൪ഥികൾക്കുമായി ഒരുക്കിയ ദന്ത ബോധവത്കരണ കേന്ദ്രത്തിൽ ദന്ത ശാസ്ത്രത്തിൻെറ ഉദ്ഭവം മുതലുള്ള ഓരോ നാഴികക്കല്ലും ചിത്രങ്ങളുടെയും മോഡലുകളുടെയും സഹായത്തോടെ ആക൪ഷകമായി ഒരുക്കിയിരിക്കുന്നു. ദന്ത ശാസ്ത്രത്തിലെ ഒമ്പത് സ്പെഷ്യാലിറ്റികളുടെയും തരംതിരിച്ചുള്ള പ്രദ൪ശനവും മ്യൂസിയത്തിലുണ്ട് .
സൗജന്യ ദന്തപരിശോധനക്കും ദന്ത സംബന്ധമായ സംശയ നിവാരണത്തിനും ദന്താരോഗ്യ കുറിപ്പുകൾ സൗജന്യമായി ലഭിക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളുടെ സഹായത്തോടെ ദന്ത ബോധവത്കരണത്തിന് പ്രത്യേക മുറിയും തയാറാക്കിയതായി മാനേജിങ് ഡയറക്ട൪ അഡ്വ. കെ.എം. മിജാസ് അറിയിച്ചു.1840 ലെ ലോകത്തിലെ ആദ്യ ഡെൻറൽ കോളജ് മുതൽ 3000 എ.ഡിയിൽ വരാവുന്ന റോബോട്ടിക് ഡെൻറിസ്ട്രി വരെയുള്ള കാഴ്ചകളുമായി അറിവിൻെറ വാതായനങ്ങൾ കാഴ്ചക്കാ൪ക്കായി മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.