പെന്‍റാവാലന്‍റ് വാക്സിനേഷന്‍ തുടങ്ങി

പുറപ്പുഴ: സാമൂഹികാരോഗ്യ കേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ നടന്ന  പെൻറാവാലൻറ് വാക്സിനേഷൻ പരിപാടിയുടെ ഉദ്ഘാടനം തൊടുപുഴ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ലീലമ്മ ജോസ് നി൪വഹിച്ചു.
ദേശീയ പ്രതിരോധ ചികിത്സാ പരിപാടിയിൽ ഉൾപ്പെടുത്തി ഡിഫ്തീരിയ,വില്ലൻചുമ,കുതിരസന്നി,ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫിലസ് ഇൻഫ്ളുവൻസ ടൈപ്പ് ബി എന്നിവക്കെതിരെയുള്ള  പ്രതിരോധ കുത്തിവെപ്പാണിത്.അഞ്ച് മാരക രോഗങ്ങൾക്കെതിരെ ഒറ്റ വാക്സിൻെറ മൂന്ന് ഡോസാണ് നൽകുന്നത്.
ഉദ്ഘാടന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു.ഡോ.ലൗലി ജാസ്മിൻ വാക്സിനെക്കുറിച്ച് വിശദീകരിച്ചു.ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സഞ്ജയ്കുമാ൪, ബിന്ദു ബിനു, ജോയി കുളങ്ങര, ഏലിക്കുട്ടി മാണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജേശ്വരി ഹരിധരൻ,അംഗങ്ങളായ എ.കെ. ഭാസ്കരൻ,സരസ്വതി മോഹൻ,മാ൪ട്ടിൻ ജോസഫ്,വത്സല ശശിധരൻ,ഡെയ്സി തങ്കച്ചൻ,അമ്മിണി രാമകൃഷ്ണൻ,മിനി ടോമി,കെ.ഡി.എസ് സൂപ്പ൪വൈസ൪ സുജാത എന്നിവ൪ സംസാരിച്ചു. ഉദ്ഘാടന പരിപാടികൾക്ക് ടി. ശിവദാസൻ സ്വാഗതവും ആനിയമ്മ മാത്യു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.