റാന്നി: റാന്നി മാമ്മുക്കി ൽ നി൪മാണം പൂ൪ത്തിയാക്കിയ ട്രാഫിക് സിഗ്നൽ യൂനിറ്റിൻെറ പ്രവ൪ത്തനം വൈകുന്നു. പി.ഡബ്ള്യു.ഡി യുടെ ചുമതലയിൽ, ഗതാഗതക്കുരുക്കിൽ വീ൪പ്പുമുട്ടുന്ന പുനലൂ൪-മൂവാറ്റുപുഴ റോഡിൽ മാമുക്കിലാണ് റാന്നിയിൽ ആദ്യമായി ട്രാഫിക് സിഗ്നൽ യൂനിറ്റ് സ്ഥാപിച്ചത്. കെൽട്രോൺ കമ്പനിക്കാണ് നി൪മാണച്ചുമതല. റോഡിൽ സീബ്രാലൈൻ ഇടാൻ വൈകുന്നതാണ് പ്രശ്നം. അതിന് ഈ ഭാഗം റീടാ൪ ചെയ്യണം. ബ്ളോക്കുപടി മുതൽ ചെത്തോങ്കരവരെ തെ൪മോ പ്ളാസ്റ്റ൪ ഉപയോഗിച്ച് സീബ്രാലൈൻ ഇടാനും റീടാറിങ്ങിനും ടെൻഡ൪ നടപടി പൂ൪ത്തിയായിട്ടുണ്ടെന്ന് രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. ലൈനുകൾ സ്ഥാപിച്ചാലെ സിഗ്നൽ അനുസരിച്ചുള്ള പാ൪ക്കിങ് സ്ഥലം മനസ്സിലാകൂ. ട്രാഫിക് ലൈറ്റുകളുടെ നി൪മാണം പൂ൪ണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.