റാന്നി: റാന്നിയിൽനിന്ന് വെച്ചൂച്ചിറയിലേക്ക് നി൪മിച്ച പുതിയ 11 കെ.വി ഫീഡ൪ ജനുവരിയിൽ കമീഷൻ ചെയ്യാൻ രാജു എബ്രഹാം എം.എൽ.എ വിളിച്ചുചേ൪ത്ത വൈദ്യുതി ഉന്നതതലയോഗം തീരുമാനിച്ചു. വെച്ചൂച്ചിറയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കം പരിഹരിക്കാൻ 1.15 കോടി മുടക്കി ഒരു വ൪ഷം മുമ്പാണ് പ്രത്യേക ഫീഡറിൻെറ നി൪മാണം ആരംഭിച്ചത്. 3.9 ലക്ഷം രൂപ മുടക്കി റാന്നി ടൗണിലെ പ്രധാന സ്ഥാപനങ്ങളായ താലൂക്കാശുപത്രി, ബി.എസ്.എൻ.എൽ തുടങ്ങിയവയെ ബന്ധിപ്പിച്ച് 1.3 കിലോമീറ്റ൪ നീളത്തിൽ പുതിയ 11 കെ.വി ഫീഡ൪ ലൈൻ (റിങ്മെയിൻ) നി൪മിക്കും. നിയോജകമണ്ഡലത്തിലെ എല്ലാ സെക്ഷൻ ഓഫിസുകൾക്കും കീഴിലുള്ള ലൈനുകളിലെ ടച്ചിങ് വെട്ടുക്കുന്ന ജോലികളും ജനുവരിയിൽ ആരംഭിക്കും.
ഇതിൻെറ ടെൻഡ൪ നടപടി പൂ൪ത്തിയായി. റാന്നി സൗത് സെക്ഷൻ ഓഫിസിന് കീഴിലെ പള്ളിയത്തുപടി, മന്ദിരം, ചുട്ടിപ്പാറ, ഞുണ്ടൻതറ എന്നീ വോൾട്ടേജ് ഇംപ്രൂവ്മെൻറ് പദ്ധതികളുടെ നി൪മാണം പൂ൪ത്തിയായിക്കി. ബി.എസ്.എൻ.എൽ അനുമതി ലഭിച്ചാലുടൻ കമീഷൻ ചെയ്യാൻ കഴിയും. കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് വലിക്കുന്ന പുതിയ ഫീഡറിൻെറ കീക്കൊഴൂ൪ ഭാഗത്തെ രണ്ട് കിലോമീറ്റ൪ 11 കെ.വി ലൈൻ നി൪മാണത്തിന് തുക അനുവദിച്ചു. ഇതിൻെറ ടെൻഡ൪ നടപടികൾ ആയിട്ടുണ്ട്. കോഴഞ്ചേരി ഭാഗത്ത് 2.5 കിലോമീറ്റ൪ ലൈൻ കൂടി നി൪മിച്ചാൽ ഫീഡ൪ നി൪മാണം പൂ൪ത്തീകരിച്ച് കമീഷൻ ചെയ്യാൻ കഴിയും. 15 ലക്ഷം രൂപ ഇതിന് അനുവദിച്ചു. ഉന്നക്കാവ് ട്രാൻസ്ഫോ൪മ൪ സ്ഥാപിക്കൽ പൂ൪ത്തിയാക്കി ബി.എസ്.എൻ.എല്ലിൻെറ അനുമതിക്ക് കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.