ഈരാറ്റുപേട്ട: സി.പി.എം ജില്ലാ സമ്മേളനം ഈ മാസം 28 മുതൽ 31 വരെ ഈരാറ്റുപേട്ടയിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. സെമിനാറുകൾ, കൊടിമര ജാഥകൾ, പ്രതിനിധി സമ്മേളനം, ചുവപ്പുസേനാ മാ൪ച്ച്, റാലി, പൊതുസമ്മേളനം, കായിക,കലാ പരിപാടികൾ എന്നിവ സമ്മേളന ഭാഗമായി നടക്കും.
റാലിയിൽ 30000 പേരും, പ്രതിനിധി സമ്മേളനത്തിൽ എട്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളും 252 പ്രതിനിധികളും പങ്കെടുക്കും. ഏഴ് സെമിനാറുകൾ, ബാലസംഘം റാലി, വിളംബര ജാഥകൾ എന്നിവക്ക് പുറമെ വടം വലി, ടൂ വീല൪ ഫാൻസി ഡ്രസ്, മിനി മാരത്തൺ മത്സരങ്ങൾ സമ്മേളനത്തിന് മുന്നോടിയായി നടക്കും. 28ന് ഗിന്നസ് ജേതാവ് കൊച്ചിൻ മൻസൂ൪ അവതരിപ്പിക്കുന്ന ഗാനസന്ധ്യ. 29 ന് പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം, കൈരളി ടി.വി പട്ടുറുമാൽ സംഘത്തിൻെറ ഗാനമേള എന്നിവ നടക്കും. 30 ന് പ്രതിനിധി സമ്മേളനം, സെമിനാ൪, കഥാപ്രസംഗം, 31ന് ചുവപ്പുസേനാ മാ൪ച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവ നടക്കും. സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, എം.എ.ബേബി, പി.കെ.ഗുരുദാസൻ, ടി.എം.തോമസ് ഐസക്, വൈക്കം വിശ്വൻ, എം.സി.ജോസഫൈൻ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവ൪ സംസാരിക്കും.
സ്വാഗത സംഘം ചെയ൪മാൻ അഡ്വ. വി.എൻ.ശശിധരൻ, സെക്രട്ടറി ജോയി ജോ൪ജ്, കൺവീന൪ കെ.ആ൪.ശശിധരൻ, രമാമോഹനൻ, പി.രമേഷ്, എം.പി. ദേവസ്യ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.