കോട്ടയം: വിവാദമായ മണിമല ഗോപകുമാ൪ വധക്കേസ് പൈശാചികമാണെങ്കിലും അപൂ൪വങ്ങളിൽ അപൂ൪വമായി പരിഗണിക്കാനാകില്ളെന്ന് വിധിന്യായം. ജീവിക്കാനുള്ള അവകാശം അമൂല്യമാണെന്നും പ്രതികൾക്ക് ശിക്ഷ വിധിച്ച് കോട്ടയം ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി. പ്രസന്നകുമാരി വിധിന്യായത്തിൽ വ്യക്തമാക്കി.
അപൂ൪വ കുറ്റകൃത്യമല്ലാത്തതിനാൽ ഗോപകുമാറിൻെറ സഹോദരൻ ഉണ്ണികൃഷ്ണൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട മരണശിക്ഷക്ക് അ൪ഹനാണെന്ന് കോടതി വിശ്വസിക്കുന്നില്ല.
മൂന്നാംപ്രതി ബിജുരാജിനെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് വെറുതെവിട്ടത്.
സാക്ഷികൾ കൂറുമാറി പ്രതിഭാഗം ചേ൪ന്നതിനാൽ മൂന്നാംപ്രതി ഉൾപ്പെടെയുള്ളവരുടെ ഗൂഢാലോചന തെളിയിക്കാനായില്ല. അന്വേഷണമധ്യേ തൊണ്ടിമുതലുകൾ കണ്ടെത്തിയിട്ടില്ല. മൂന്നാംപ്രതിക്ക് ഗോപകുമാറിനെ കൊല്ലാൻ തക്കതായ വിരോധമുള്ളതായും കണ്ടെത്തിയിട്ടില്ല.ആയതിനാൽ സംശയത്തിൻെറ ആനുകൂല്യം നൽകിയാണ് വിട്ടയക്കുന്നത്.
ഒന്നാംപ്രതിക്ക് ശിക്ഷകുറഞ്ഞുപോയതിനെതിരെയും മൂന്നാംപ്രതിയെ വെറുതെവിട്ടതിനെതിരെയും ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷനുവേണ്ടി വാദിച്ച ജില്ലാ പബ്ളിക് പ്രോസിക്യൂട്ട൪ അഡ്വ.ആ൪. വിക്രമൻനായ൪, അഡീഷനൽ ജില്ലാ പബ്ളിക് പ്രോസിക്യൂട്ട൪ അഡ്വ. ജിതേഷ് ജെ. ബാബു, അഡ്വ.വി.എസ്. മനുലാൽ എന്നിവ൪ പറഞ്ഞു. കൃത്യം നടത്തി ഒന്നരവ൪ഷത്തിനുശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.പിന്നീട് സാഹചര്യത്തെളിവുകൾ നിരത്തിയാണ് വാദിച്ചത്. ആറ് സാക്ഷികൾ കൂറുമാറിയതോടെ ഗൂഢാലോചന തെളിയിക്കാനായില്ല.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും അപ്പീൽ നൽകുകയെന്നും ഇവ൪ പറഞ്ഞു.
മൂന്നാംപ്രതിയെ വെറുതെവിടുകയും തെളിവ് നശിപ്പിച്ച കുറ്റത്തിന് ഒന്നാംപ്രതിയെ ശിക്ഷിക്കുകയും ചെയ്ത കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ അഭിഭാഷകരായ സി.പി. ഉദയഭാനു,സി.എസ്. അജയൻ എന്നിവ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.